ഇറാഖിൽ നിന്നുള്ള മൂന്ന് ഡ്രോണുകൾ തടഞ്ഞതായി സൗദി അറേബ്യ

റിയാദ്: ഇറാക്കിൽ നിന്നും സൗദി അറേബ്യയിലേക്ക് തൊടുത്തുവിട്ട മൂന്ന് ഡ്രോണുകൾ തകർത്തതായി സൗദി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

സൗദിയുടെ പരമാധികാരവും സുരക്ഷയും ലംഘിക്കാൻ നടക്കുന്ന ഏത് ശ്രമത്തിനെതിരേയും സൈനിക നടപടികൾ സ്വീകരിക്കുമെന്ന് തുർക്കി അൽ-മാലികി അറിയിച്ചു.

സൗദിയിലെ പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും തുടരുമെന്നും അൽ-മാലികി പറഞ്ഞു. ഏപ്രിലിൽ നിലവിൽ വന്ന വെടിനിർത്തലിന് ശേഷം വലിയ തോതിൽ ആക്രമണങ്ങൾ കുറഞ്ഞെങ്കിലും, ഇറാഖിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണശ്രമങ്ങൾ തുടരുന്നതായാണ് റിപ്പോർട്ടുള്ളത്.