സിസ്റ്റർ ഷേർളി ഡേവിഡ് ജേക്കബ്; മൃതദേഹം തിങ്കളാഴ്ച റാന്നിയിൽ സംസ്‌കരിക്കും

ജിസാൻ: കഴിഞ്ഞ മാസം 22 ന് അബുഅരിഷ് ആർമഡ് ഫോഴ്സ് ഹോസ്പിറ്റലിൽ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരണപ്പെട്ട പത്തനംതിട്ട റാന്നി നെല്ലിക്കമണ് സ്വദേശിനി ഷേർളി ഡേവിഡ് ജേക്കബ്(34)ന്റെ മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി ഞായറാഴ്ച സ്വദേശത്തേക്ക് കൊണ്ട് പോകും. തിങ്കളാഴ്ച നാട്ടിൽ വെച്ചു അന്ത്യകർമങ്ങൾക്ക് ശേഷം സംസ്കരിക്കും.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് വേണ്ട കാര്യങ്ങൾ ചെയ്യുന്നതിന് കുടുംബം കെഎംസിസി യെ ബന്ധപ്പെടുകയും സിറാജ് പുല്ലൂരാംപാറയുടെ പേരിൽ പവർ ഓഫ് അറ്റോർണി നൽകുകയും ചെയ്തു. ജിസാൻ കെഎംസിസി വെൽഫയർ വിങ്ങിന്റെ കീഴിൽ ജിദ്ദ ഇന്ത്യൻ കോണ്സുലേറ്റ് കമ്മ്യൂണിറ്റി വെൽഫയർ അംഗങ്ങളായ ഷംസു പൂക്കോട്ടൂർ (കെഎംസിസി പ്രസിഡണ്ട്), ഖാലിദ് പട്ല( ജനറൽ സെക്രട്ടറി), ആശുപത്രി എഛ് ആർ തലവൻ ഡോ മുഹമ്മദ്, ഡോ നൗഷാദ് എന്നിവർ ആവശ്യമായ യാത്ര രേഖകളും മറ്റും ശരിയാക്കുന്നതിന് നിയമ നടപടികൾക്ക് നേതൃത്വം നൽകി.
അബു അരിഷ് ആംഡ് ഫോഴ്സ് ഹോസ്പിറ്റലിൽ എട്ട് വർഷമായി സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു ഇവർ. ഡേവിഡ് ജെക്കബിന്റെയും ശാന്തമായുടെയും മകളാണ്. ഭർത്താവ് ജോബിൻ,അബഹ ഹയാത്ത് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഷൈനി ഡേവിഡ് സഹോദരിയാണ്.






