പെരിന്തൽമണ്ണ മണ്ഡലം കെഎംസിസി തെരഞ്ഞെടുപ്പ് കൺവൻഷൻ

ജിദ്ദ: ജിദ്ദ പെരിന്തൽമണ്ണ മണ്ഡലം കെഎംസിസി തെരഞ്ഞെടുപ്പ് കൺവൻഷൻ ജിദ്ദ കെഎംസിസി ജനറൽ സെക്രട്ടറി വി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് മുഹമ്മദലി മുസ്ലാർ അധ്യക്ഷത വഹിച്ചു. നാസർ പാക്കത്ത് സ്വാഗതം ആശംസിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.

ഇസ്മായിൽ മുണ്ട് പറമ്പ്, നാണി ഇസ്ഹാഖ്, അബു കട്ടുപ്പാറ, ഇഖ്ബാൽ മേലാറ്റൂർ, സയ്യിദ് ഉബൈദുള്ള തങ്ങൾ, ലത്തീഫ് കാപ്പുങ്ങൽ, കെഎംസിസി മീഡിയാ വിഭാഗം പ്രതിനിധി ജാഫറലി പാലക്കോട്, ആർ എം പി പ്രതിനിധി കെ വി നാസർ എന്നിവരും വിവിധ പഞ്ചായത്ത് കമ്മിറ്റികളെ പ്രതിനിധീകരിച്ച് ഹംസ കുന്നപ്പള്ളി, ഫിറോസ് അറബി, ശാജഹാൻ മേലാറ്റൂർ, ജലീൽ ചെമ്മല, ഷഫീഖ് വാഴേങ്കട, അസീസ് ചെറുകര, സൈനുൽ ആബിദ് കട്ടുപ്പാറ എന്നിവർ സംസാരിച്ചു.

സ്ഥാനാർത്ഥി നജീബ് കാന്തപുരം വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ചു. മണ്ഡലത്തിലെ തുടർവികസനത്തിനു വോട്ടുനൽകി വിജയിപ്പിക്കാനുള്ള പ്രവാസലോകത്തുനിന്നുള്ള ശ്രമത്തിനു നജീബ് കാന്തപുരം നന്ദി അറിയിച്ചു

അബ്ബാസ് വേങ്ങൂർ, സക്കീർ മണ്ണാർമല, മുജീബ് പുളിക്കാടൻ, അസൈനാർ കുന്നപ്പള്ളി, ശാജഹാൻ മേലാറ്റൂർ, റഫീഖ് കട്ടുപ്പാറ, അമീർ പെരിന്തൽമണ്ണ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഹമീദ് അമ്മിനിക്കാട് നന്ദി പ്രകാശിപ്പിച്ചു