ജിദ്ദ താനൂർ മണ്ഡലം കെ എം സി സി തിരഞ്ഞെടുപ്പ് കൺവൻഷൻ നടത്തി

ജിദ്ദ: വരുന്ന കേരളാ നിയമസഭ ഇലക്ഷനിൽ ജനങ്ങളെ പൊറുതിമുട്ടിച്ച ഇടതുപക്ഷ സർക്കാറിനെ അധികാരത്തിൽ ന്നിന്ന് താഴെ ഇറക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും ഒരുമിക്കണമെന്നും, യു ഡി എഫ് മുന്നണിയെ അധികാരത്തിലേറാൻ സഹായിക്കണമെന്നും ജിദ്ദയിൽ ചേർന്ന താനൂർ മണ്ഡലം കെ എം സി സി കൺവൻഷൻ ആവശ്യപ്പെട്ടു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.
പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് താനൂരിൻ്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ ജിദ്ദ കെ എം സി സി സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി വി.പി മുസ്‌തഫ ഉൽഘാടനം ചെയ്തു. സെൻട്രൽ കമ്മറ്റി സെക്രട്ടറി ഇസ്‌ഹാഖ് പൂണ്ടോളി മുഖ്യപ്രഭാഷണം നടത്തി. താനൂർ മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി പി.കെ നവാസ് ഓൺലൈനിൽ സദസിനെ അഭിസംബോധന ചെയ്തു. നാസർ വെളിയംക്കോട്, എ.കെ. ബാവ, ജലാൽ തേഞ്ഞിപ്പലം, ഇസ്‌മായിൽ മുണ്ടുപറമ്പ്, നാണി ഇസ്‌ഹാഖ്, ഇല്യാസ് കല്ലിങ്ങൽ, നൗഫൽ ഉള്ളാടൻ, ബഷീർ കീഴില്ലത്ത് എന്നിവർ സംസാരിച്ചു. സി.എം മർസൂക്ക് ഖുർആൻ പറയണം നടത്തി.
സാദിഖ് ചിറയിൽ സ്വാഗതവും മുജീബ് തൊട്ടിയിൽ നന്ദിയും പറഞ്ഞു. മുസ്‌തഫ തലക്കടത്തുർ,ആബിദ് മാടമ്പാട്ട്,നംഷീദ് താനൂർ,മൻസൂർ അയ്യായ,പി ടി ഇസ്‌മായിൽ എന്നിവർ നേതൃത്വം നൽകി.






