യു.ഡി.എഫ്ന്റെ വിജയമുറപ്പിക്കാൻ ജിദ്ദയിൽ കണ്ണൂർ ജില്ലാ കെഎംസിസി -ഒഐസിസി പ്രവാസി സംഗമം സംഘടിപ്പിച്ചു

ജിദ്ദ: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയം സുനിശ്ചിതമാക്കാൻ പ്രവാസി കരുത്തുമായി ജിദ്ദ കണ്ണൂർ ജില്ലാ കെ.എം.സി.സി.യും ഒ.ഐ.സി.സി.യും. വിപുലമായ തെരഞ്ഞെടുപ്പ് കൺവെൻഷൻ നൂറുകണക്കിന് പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ട് ആവേശഭരിതമായി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.

കെഎംസിസി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ കൺവെൻഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ മതേതരത്വവും വികസനവും സംരക്ഷിക്കാൻ യു.ഡി.എഫ് അധികാരത്തിൽ വരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് വി.പി. മുസ്തഫ പറഞ്ഞു. പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങളിൽ എന്നും ക്രിയാത്മകമായി ഇടപെടുന്ന യു.ഡി.എഫിനെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് വി.പി. മുസ്തഫ ആഹ്വാനം ചെയ്തു.

സക്കരിയ ആറളം അധ്യക്ഷത വഹിച്ചു. ജിദ്ദ യുഡിഎഫ് ചെയർമാൻ ഹക്കിം പാറക്കൽ മുഖ്യ പ്രഭാഷണം നടത്തി കെ.എം.സി.സി, ഒ.ഐ.സി.സി നേതാക്കളായ സിറാജ് കണ്ണവം, ഡോ. അബൂബക്കർ കടവത്തൂർ, അബ്ദുറഹ്മാൻ വായാട്, അസ്ഹാബ് വർക്കല, രാധാകൃഷ്ണൻ കാവുംബായി, റസാഖ് ഇരിക്കൂർ, അനിൽ കുമാർ, മുഹമ്മദ്‌ കുഞ്ഞി ശ്രീകണ്ടാപുരം, ശംസുദ്ധീൻ പായേത്ത്, അബ്ദുള്ള മാങ്കടവ്, ബഷീർ നെടുവോട് സംസാരിച്ചു.

നാട്ടിലെ വോട്ടർമാരെ സ്വാധീനിക്കാനും യു.ഡി.എഫിന് അനുകൂലമായ തരംഗം സൃഷ്ടിക്കാനും സോഷ്യൽ മീഡിയ വഴിയും നേരിട്ടും വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്താൻ കൺവെൻഷൻ ആഹ്വാനം ചെയ്തു. പോസ്റ്റർ പ്രദർശനവും നടന്നു. നാടിന്റെ സമാധാനവും പുരോഗതിയും ആഗ്രഹിക്കുന്ന എല്ലാ ജനാധിപത്യ വിശ്വാസികളും യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി കൈകോർക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

റഫീക് മൂസ സ്വാഗതവും സാദിഖ് കൊട്ടില നന്ദിയും പറഞ്ഞു.