പ്രവാസി സൗഹൃദ കേരളത്തിന് യു.ഡി.എഫ് അധികാരത്തിൽ വരണം: ജിദ്ദ കണ്ണൂർ ജില്ലാ കെ.എം.സി.സി.

ജിദ്ദ: കേരളത്തിന്റെ സമഗ്ര പുരോഗതിക്കും പ്രവാസികളുടെ ക്ഷേമത്തിനും അത്യന്താപേക്ഷിതമായ ‘പ്രവാസി സൗഹൃദ കേരളം’ കെട്ടിപ്പടുക്കാൻ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ വരണമെന്ന് ജിദ്ദ കണ്ണൂർ ജില്ലാ കെ.എം.സി.സി. അഭിപ്രായപ്പെട്ടു. ‘പ്രവാസി സൗഹൃദ കേരളത്തിന് യു.ഡി.എഫ് വരണം’ എന്ന പ്രമേയമുയർത്തി ശക്തമായ പ്രചാരണ പരിപാടികൾക്ക് കമ്മിറ്റി രൂപം നൽകി.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
കേരളത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്ന പ്രവാസികളെ ഇടതുപക്ഷ സർക്കാർ പൂർണ്ണമായും അവഗണിക്കുകയാണെന്ന് യോഗം വിലയിരുത്തി. പ്രവാസികളുടെ വിരവധി പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടാനും പരിഹാരം കാണാനും യു.ഡി.എഫ് സർക്കാരിന് മാത്രമേ സാധിക്കൂ എന്നും യോഗം അഭിപ്രായപ്പെട്ടു.
യു.ഡി.എഫിന്റെ വിജയത്തിനായി വിപുലമായ പ്രചാരണ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രവാസി യു.ഡി.എഫ് സംവിധാനത്തിൽ വലിയ രീതിയിലുള്ള കൺവെൻഷനുകൾ സംഘടിപ്പിക്കും. “എ കാൾ ഫോർ എ വോട്ട്” എന്ന പേരിൽ വോട്ടർമാരെ നേരിൽ ബന്ധപ്പെടുന്ന കാമ്പയിൻ, കണ്ണൂർ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കൽ, പ്രചാരണ ജാഥകൾ എന്നിവയും ഇതിന്റെ ഭാഗമായി നടക്കും.
നാടിന്റെ ഐശ്വര്യത്തിനും പ്രവാസികളുടെ സുരക്ഷിതത്വത്തിനുമായി യു.ഡി.എഫിനെ അധികാരത്തിലേറ്റാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും മുന്നിട്ടിറങ്ങണമെന്ന് യോഗം അഭ്യർത്ഥിച്ചു.
ആക്ടിങ് പ്രസിഡണ്ട് മുനീർ കമ്പിൽ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി. ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി സിറാജ് കണ്ണവം ഉദ്ഘാടനം ചെയ്തു. ഡോ. അബൂബക്കർ കടവത്തൂർ, അബ്ദുറഹ്മാൻ വായാട്, റസാഖ് ഇരിക്കൂർ, കെ പി സലീം, സാദിഖ് കൊട്ടില, ആഷിർ കുറുവ, മുഹമ്മദ് കുഞ്ഞി ശ്രീകണ്ടാപുരം, ആരിഫ് അണിയാരം, ഫിറോസ് ചാലാട്, ശംസുദ്ധീൻ പായേത്ത്, സൈദ് മാങ്കടവ്, മാജിദ് അബ്ദുള്ള, ഷറഫു ഇരിക്കൂർ, മുനീർ സി എച്ച്, അഷ്‌റഫ് കോയിപ്ര, അബൂബക്കർ സിറ്റി, ഷംസു ചെണ്ടയാട്, ഷഹീർ കാട്ടൂർ, ഹംസ കുഞ്ഞി കൊട്ടില, നൗഫൽ പയ്യാവൂർ തുടങ്ങിയവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി സക്കരിയ ആറളം സ്വാഗതവും ബഷീർ നെടുവോട് നന്ദിയും പറഞ്ഞു.






