പത്തനംതിട്ട ജില്ലയിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുവാൻ ജിദ്ദയിൽ നേതൃത്വയോഗം സംഘടിപ്പിച്ചു

ജിദ്ദ: ആസന്നമായ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിലെ അഞ്ച് യു.ഡി.എഫ് സ്ഥാനാർത്ഥികളെയും വിജയിപ്പിക്കുന്നതിനായി പ്രവാസലോകത്തുനിന്നും സജ്ജീവമായ പിന്തുണയും പ്രചാരണവും നൽകുന്നതിന് ഒ.ഐ.സി.സി വെസ്റ്റേൺ റീജൺ പത്തനംതിട്ട ജില്ലാ യു ഡി എഫ് കമ്മറ്റി ജിദ്ദയിൽ നേതൃത്വയോഗം സംഘടിപ്പിച്ചു. പ്രചാരണത്തിന് നേതൃത്വം നൽകാൻ തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് രൂപം നൽകി.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
അനിൽ കുമാർ പത്തനംതിട്ട (ചെയർമാൻ), ഷറഫുദീൻ ബാഖവി കെ എം സി സി (വൈസ് ചെയർമാൻ), അയ്യൂബ് ഖാൻ പന്തളം (ജനറൽ കൺവീനർ) എന്നിവരെ പ്രധാന ഭാരവാഹികളായി തിരഞ്ഞെടുത്തു. നൗഷാദ് ഇസ്മായിൽ അടൂർ, വർഗീസ് ഡാനിയൽ, ജോർജ് വർഗീസ് പന്തളം, സാബു ഇടിക്കുള, സൈമൺ വർഗീസ്, ബിനു ദിവാകരൻ എന്നിവർ കൺവീനർമാരാണ്. നാട്ടിൽനിന്നും ഷറഫ് പത്തനംതിട്ട (കോർഡിനേറ്റർ) ബാബു കുട്ടികുരിക്കാട്ടിൽ (ജോയിന്റ് കോർഡിനേറ്റർ) നാട്ടിൽ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
ഓരോ മണ്ഡലത്തിലെയും ചുമതല സുജു തേവരുപറമ്പിൽ (ആറന്മുള), അലി തേക്കുതോട് (കോന്നി), നവാസ് റാവുത്തർ (റാന്നി), ഷിജോയ് പി. ജോസഫ് (തിരുവല്ല), മനോജ് മാത്യു (അടൂർ) എന്നിവർക്കായിരിക്കും.






