കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ജിദ്ദയിൽ നിര്യാതനായി

ജിദ്ദ: കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി മുസ്തലിഫ വീട്ടിൽ വി പി നൗഷാദ് ഉമ്മർ (54) ജിദ്ദയിലെ ബക്ഷ് ഹോസ്പിറ്റലിൽ ബുധനാഴ്ച പുലർച്ചെ മരണപ്പെട്ടു. ശറഫിയ റമളാൻ മസ്‌ജിദിന് സമീപം താമസക്കാരനായിരുന്നു. അനന്തര നടപടിക്രമങ്ങൾക്ക് ജിദ്ദ കെ എം സി സി വെൽഫയർ വിങ് രംഗത്തുണ്ട്.
പിതാവ്: ഉമ്മർ, മാതാവ്: സുഹറ, ഭാര്യ: പൊന്ന്യം സ്വദേശി ഷാഹിന, മക്കൾ: ഷഹവാഷസ, ഫാത്തി മത്തുൽ നേഹ.
മിൻഹ സുഹറ, മുഹമ്മദ് അഫ്‌വാൻ. മരുമകൻ: സുഫൈൽ ഹസ്സൻ.
25 വർഷമായി ജിദ്ദയിലെ ഷറഫിയയിൽ പ്രവാസിയാണ്






