ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി ഇഫ്താർ സംഗമവും കുടുംബ സഹായ ഫണ്ട് വിതരണവും സംഘടിപ്പിച്ചു

ജിദ്ദ: ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി ഇഫ്താർ കുടുംബ സംഗമവും മുനീർ കുടുംബ സഹായ ഫണ്ട് വിതരണവും സംഘടിപ്പിച്ചു. സംഗമം ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി ജനറൽ സെക്രട്ടറി നാണി ഇസഹാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റയുടെ കുടുംബ സുരക്ഷയിൽ ചേരാനുള്ള അവസാന തിയതി അടുത്തുവെന്നും, പരമാവധി ആളുകളെ സുരക്ഷയിൽ ചേർക്കണമെന്നും അതോടപ്പം നോർക്ക കെയർ പദ്ധതിയിൽ ചേരാനും നാണി മാസ്റ്റർ അഭ്യർത്ഥിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

ജില്ലാ ഭാരവാഹി അബു കാട്ടുപാറ റമദാൻ സന്ദേശം നൽകി. അടുത്ത കാലത്ത് മരണപ്പെട്ട മണ്ഡലത്തിലെ കെ.എം.സി.സി പ്രവർത്തകരായിരുന്ന മുനീർ കാവനൂർ, മുസ്തഫ വെള്ളില എന്നിവരെ ജില്ലാ വൈസ് പ്രസിഡന്റ് സൈതലവി പുളിയക്കോട് കമ്മറ്റിക്ക് വേണ്ടി അനുസ്മരിച്ചു. അരീക്കോട് ബ്ലോക്ക് മെമ്പർ ജെലീല ടീച്ചർ ആശംസ അറിയിച്ചു. ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സിയും ജിദ്ദ കാവനൂർ പഞ്ചായത്ത് കെ.എം.സി.സിയും സംയുക്തമായി സമാഹരിച്ച മുനീർ കാവനൂർ കുടുംബ സഹായ ഫണ്ട്, ജില്ലാ അഡ്വൈസറി ചെയർമാൻ കെ.എം. മുഹമ്മദ് മണ്ഡലം കമ്മിറ്റി സെക്രട്ടറി മൊയ്‌തീൻ കുട്ടി കാവനൂരിന് കൈമാറി.

ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് സുൽഫീക്കർ ഒതായി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മൊയ്തീൻ കുട്ടി സ്വാഗതവും ട്രഷറർ മൻസൂർ അരീക്കോട് നന്ദിയും പറഞ്ഞു. അബു അരീക്കോട് ഖിറാത്ത് നടത്തി. മണ്ഡലം ഭാരവാഹികളായ സലാം കെ.വി, സലിം കിഴുപറമ്പ്, അലി പത്തനാപുരം, ബക്കർ കെ.ടി, മുഹമ്മദ് സി, ഫാറൂഖ് ഉറങ്ങാട്ടിരി എന്നിവർ ആശംസകൾ നേർന്നു. വിവിധ പഞ്ചായത്ത് ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി.