ഫസ് ഹരി ഓർഫനേജിലെ കുട്ടികൾക്ക് പെരുന്നാൾ പുടവകൾ കൈമറി

മക്ക/മലപ്പുറം: പടിഞ്ഞാറ്റുംമുറി ഫസ്വരി ഓർഫനേജിലെ നൂറ് കുട്ടികൾക്കുള്ള പെരുന്നാൾ പുതു വസ്ത്രം മക്ക കെ എം സി സി പ്രവർത്തകർ കൈമാറി. മക്കയിലെ കെ എം സി സി പ്രവർത്തകർ വർഷങ്ങളായി ഓർഫനേജിലുള്ള കുട്ടികൾക്ക് പെരുന്നാൾ വസ്ത്രം നൽകാറുണ്ട്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

പ്രവാസലോകത്ത് സ്വന്തം കുടുംബത്തിനുവേണ്ടി അധ്വാനിക്കുമ്പോഴും ഇത് പോലുള്ള സ്ഥാപനത്തെയും, സ്ഥാപനത്തിലുള്ള കുട്ടികളെയും ചേർത്തുപിടിക്കുന്ന കെ എം സി സി പ്രവർത്തകരെ ചടങ്ങിൽ സംബന്ധിച്ച സ്ഥാപനത്തിൻ്റെ കമ്മിറ്റിഅംഗങ്ങളും മറ്റുപ്രമുഖരും അഭിനന്ദിച്ചു.

മക്ക കെ എം സിസി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ ചടങ്ങ് ഉൽഘാടനംചെയ്തു, കൂട്ടിലങ്ങാടി പഞ്ചായത്ത് മുസ്ലിംലീഗ് സെക്രട്ടറി ഉസ്മാൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റസ്‌ന, മുൻ പ്രസിഡൻ്റ് ഹുസൈൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മജീദ്, നൂറുദ്ദീൻ, സിദ്ദീഖ്, എൻ.കെ.മുഹമ്മത്ക്കുട്ടി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു, സ്ഥാപനത്തിൻ്റെ മാനേജർ ഡോക്ടർ മുബാറക്ക് സ്വാഗതം പറഞ്ഞു.