ഇ വി അബ്ദുൽ നാസറിനു ജിദ്ദ മലപ്പുറം ജില്ലാ കെ എം സി സി യാത്രയയപ്പ് നൽകി

ജിദ്ദ: 25 വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമം കുറിച്ച് നാട്ടിലേക്ക് യാത്രതിരിക്കുന്ന ഇ വി അബ്ദുൽ നാസറിന് മലപ്പുറം ജില്ലാ കെ എം സി സി യാത്രയയപ്പ് നൽകി. കഴിഞ്ഞ രണ്ട് വർഷങ്ങളായി വേങ്ങര മണ്ഡലം കെ എം സി സി പ്രസിഡണ്ട് എന്ന നിലയിൽ ജില്ല പ്രവർത്തക സമിതി അംഗമായും ഇ വി അബ്ദുൽ നാസർ പ്രവർത്തിച്ചിരുന്നു. സംഘടന ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ അത്യന്തം ആത്മാർത്ഥതയോടെയും അർപ്പണബോധത്തോടെയും നിർവഹിച്ച വ്യക്തിയാണ് ഇ വി അബ്ദുൽ നാസർ എന്ന് യോഗം ഉദ്ഘാടനം ചെയ്ത ജില്ലാ കെഎംസിസി ചെയർമാൻ കെ കെ മുഹമ്മദ് പറഞ്ഞു. പ്രവർത്തനങ്ങളിലും നിലപാടുകളിലും ദൃഢതയും നേതൃഗുണവും ഒരുപോലെ പുലർത്തിയ ഇ വി അബ്ദുൽ നാസർ സംഘടനയുടെ ഊർജ്ജമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

അബ്ദുൽ നാസറിന്റെ സേവനങ്ങൾ പകരംവയ്ക്കാനാവാത്തതാണെന്ന് അധ്യക്ഷൻ ഇസ്മായിൽ മുണ്ടുപറമ്പ് അഭിപ്രായപ്പെട്ടു. നാട്ടിലേക്കുള്ള യാത്രയിൽ മത രംഗത്തും സംഘടനാ പ്രവർത്തനങ്ങളിലും കൂടുതൽ ഉയരങ്ങൾ കൈവരിക്കാൻ സാധിക്കട്ടെ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജില്ലാ കെഎംസിസിയുടെ സ്നേഹോപഹാരം ജില്ലാ മണ്ഡലം ഭാരവാഹികളുടെ സാന്നിധ്യത്തിൽ ജില്ലാ പ്രസിഡണ്ട് ഇസ്മയിൽ മുണ്ടുപറമ്പ് കൈമാറി.

ജിദ്ദയിൽ 25 വർഷത്തോളം പ്രവർത്തിച്ചു. ജിദ്ദയുടെ സൗഹൃദബന്ധങ്ങൾ വളരെ ആഴത്തിലുള്ളതായിയിരുന്നു. ആ ബന്ധങ്ങൾ വിട്ടു പിരിയുന്നതിൽ വലിയ വേദനയുണ്ടെന്നു മറുപടി പ്രസംഗത്തിൽ ഇ വി അബ്ദുൽ നാസർ പറഞ്ഞു.

ഇല്യാസ് കല്ലിങ്ങൽ, നൗഫൽ ഉള്ളാടൻ, സാബിർ പാണക്കാട്, മൊയ്തീൻ കുട്ടി ഏറനാട്, ബഷീർ വേങ്ങര ആശംസകൾ നേർന്നു. അഷറഫ് മുല്ലപ്പള്ളി സ്വാഗതവും അബൂട്ടി പള്ളത്ത് നന്ദിയും പറഞ്ഞു.