മാനവിക സംസ്കൃതിയുടെ സ്നേഹസാഗരം തീർത്ത് ജെ.ടി.എ മെഗാ ഇഫ്താർ

ജിദ്ദ: പഴയ കാല തിരുവിതാംകൂർ പ്രദേശങ്ങളിൽ നിന്നുള്ള ജിദ്ദാ പ്രവാസികളുടെ കൂട്ടായ്മയായ ജിദ്ദ തിരുവിതാംകൂർ അസ്സോസിയേഷൻ സംഘടിപ്പിച്ച മെഗാ ഇഫ്താർ ജനപങ്കാളിത്തം കൊണ്ടും തിരുവിതാംകൂർ ശൈലിയിലുള്ള നോമ്പുതുറ വിഭവങ്ങളാലും ഹൃദ്യമായി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

കന്യാകുമാരി മുതൽ കാസർഗോഡു വരെയുള്ള ജിദ്ദയിലെ വിവിധ സാമൂഹ്യ, സാംസ്കാരിക, സംഘടനാ പ്രവർത്തകരും സുഹൃത്തുക്കളും ഒത്തു ചേർന്ന സ്നേഹസംഗമം ജിദ്ദാ പ്രവാസി മലയാളികൾക്ക് സമഭാവനയോടെ കുടുംബസമേതം ഒത്തു കൂടാനും സ്നേഹാശംസകൾ നേരാനുമുള്ള വേദിയായി മാറി.

മാനവിക ഐക്യത്തിലും സാഹോദര്യത്തിലും വിളയുന്ന കരുതലും ചേർത്തു പിടിക്കലും സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും വസന്തം വിരിയിക്കുന്നതാണന്നും അതിനായുള്ള യത്നം മനുഷ്യരെന്ന നിലയിൽ നാം ഓരോരുത്തരുടേയും കടമയാണെന്നും സഹജീവികളോടും നാം അധിവസിക്കുന്ന പ്രകൃതിയോടും കരുതലും പ്രതിബദ്ധതയും സൂക്ഷ്മതയും പുലർത്തണമെന്നും ഉസ്താദ് നുജുമുദ്ധീൻ ബുർഹാനി റമദാൻ സന്ദേശത്തിൽ വ്യക്തമാക്കി.

സംഗമത്തോടനുബന്ധിച്ചു നടന്ന ചടങ്ങിന് ജെടിഎ ജന. സെക്രട്ടറി റഷീദ് ഓയൂർ സ്വാഗതവും, പ്രസിഡണ്ട് നൗഷാദ് ജമാൽ പന്മന അധ്യക്ഷതയും നിർവ്വഹിച്ചു. ചെയർമാൻ നസീർ വാവാക്കുഞ്ഞ് ആശംസകളും ട്രഷറർ രഞ്ജിത്ത് വള്ളികുന്നം നന്ദിയും രേഖപ്പെടുത്തി.

അനിൽ വിദ്യാധരൻ,
രജികുമാർ, മസൂദ് ബാലരാമപുരം, ആഷിർ കൊല്ലം, ഷെഫിൻ ഷാ, മുനാജ് മുസ്തഫ, അനിൽകുമാർ പത്തനംതിട്ട, നജീബുദ്ദീൻ, നിസാർ കരുനാഗപ്പള്ളി, ആദിൽ നവാസ് ചിറ്റാർ, ശിഹാബ് താമരക്കുളം, ഷാജി റോയൽ വള്ളികുന്നം, ഷറഫുദീൻ പത്തനംതിട്ട, അയ്യൂബ് ഖാൻ പന്തളം, നിഷാദ് കരുനാഗപ്പള്ളി, ഡെൻസൻ, രാംകുമാർ, പോൾ, ബിനു ദാസ്, മുജീബ് കന്യാകുമാരി, നാസർ മോങ്ങം, സജ്‌ന ഷെഫിൻ, നീതു നജീബ്,
ജ്യോതി ബാബുകുമാർ, ശ്രീദേവി അനിൽ, സിത്താര നൗഷാദ്, ഷൈമോൾ, ഫാത്തിമ നിഷാദ്, പ്രീത, ആശ, ആതിര, ഹസീന നവാസ്, മറിയം റോസ് എന്നിവർ നേതൃത്വം നൽകി.