സന്ദർശക വിസയിൽ സൗദിയിൽ എത്തിയ പെരിന്തൽമണ്ണ സ്വദേശി സൗദിയിൽ നിര്യാതനായി

ഹായിൽ: സന്ദർശക വിസയിൽ മകന്റെയെടുത്ത് സൗദിയിലെ ഹയിൽ-ലിൽ എത്തിയ പെരിന്തൽമണ്ണ സ്വദേശി കൊടുവായ്ക്കൽ ഉമർ ഹായിൽ കിങ് സൽമാൻ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.

രണ്ടാഴ്ച മുൻപാണ് ഉമർ കുടുംബ സമേതം എത്തിയത്. സ്ട്രോക് ബാധിച്ചു മിനിസ്ട്രി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി ഹായിൽ കിങ് സൽമാൻ ഹോസ്പിറ്റലിലേക്ക് മാറ്റിയതാണ്.

മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിവരുന്നു.