കേളി മുസാഹ്മിയ ഏരിയ ജനകീയ ഇഫ്താർ സംഘടിപ്പിച്ചു.

റിയാദ്: കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ ജനകീയ ഇഫ്താർ സംഘടിപ്പിച്ചു. റിയാദിൽ നിന്നും 200 കിലോമീറ്റർ അകലെ അൽഖുവയ്യ ഗ്രാമത്തിലെ ഇസ്ത്രാഹയിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പ്രവാസികളും, സ്വദേശികളുമടക്കം അഞ്ഞൂറിൽ പരം ആളുകൾ പങ്കെടുത്തു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
ഇഫ്താർ സംഗമം സംഘാടന മികവ് കൊണ്ടും അച്ചടക്കംകൊണ്ടും ശ്രദ്ധേയമായി. കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നസീർ മുള്ളൂർക്കര, ഹാഷിം കുന്നുംതറ, ഷഫീക് അങ്ങാടിപ്പുറം, കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു.
മുസാഹ്മിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, മുസാഹ്മിയ ഏരിയ കമ്മിറ്റി അംഗങ്ങൾ, ഏരിയകമ്മറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന മുസാഹ്മിയ, ദുർമ, ഗുവയ്യ, റുവൈദ എന്നീ 4 യൂണിറ്റുകളിലെ അംഗങ്ങളും ഇഫ്താർ വിജയത്തിനായി രൂപീകരിച്ച സംഘാടക സമിതി അംഗങ്ങളും ഇഫ്ത്താറിന്റെ വിജയത്തിനായി പ്രവർത്തിച്ചു.






