സൗദി എയർലൈൻസ് മാർച്ച് 2 വരെയാണ് വിമാനം റദ്ദാക്കിയിട്ടുള്ളത്.

ജിദ്ദ: മേഖലയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൗദി എയർലൈൻസ് വിമാനങ്ങൾ അമ്മാൻ, കുവൈറ്റ്, അബുദാബി, ദുബായ്, ദോഹ, ബഹ്‌റൈൻ, മോസ്കോ, പെഷവാർ എന്നിവിടങ്ങളിലേക്കുള്ളതും തിരിച്ചുമുള്ള സർവീസുകളാണ് റദ്ദാക്കിയതെന്ന് സൗദി എയർലൈൻസ് അധികൃതർ അറിയിച്ചു.
മാർച്ച് 2 ന് വരെയാണ് സർവീസുകൾ റദ്ദാക്കിയിട്ടുള്ളത്. ഷെഡ്യൂളിൽ മാറ്റം ഉണ്ടായാൽ പിന്നീട് വിവരം നൽകുമെന്ന് അധികൃതർ അറിയിച്ചു.






