ജിദ്ദയിൽ തിരുവനന്തപുരം സ്വദേശി സംഗമം (ടി.എസ്.എസ്) ഇഫ്താർ സംഗമം പ്രൗഢമായി സംഘടിപ്പിച്ചു.

ജിദ്ദ: ജിദ്ദയിലെ തിരുവനന്തപുരം നിവാസികളുടെ കൂട്ടായ്മയായ തിരുവനന്തപുരം സ്വദേശി സംഗമം (TSS) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സംഗമത്തിൽ ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തിരുവനന്തപുരം സ്വദേശികളും സാമൂഹിക-സാംസ്‌കാരിക-മാധ്യമ രംഗത്തെ പ്രമുഖരും പങ്കെടുത്തു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

സൗദി അറേബ്യയുടെ സ്ഥാപക ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സംഘടിപ്പിക്കപ്പെട്ട സംഗമം ഏറെ ശ്രദ്ധേയമായി. റംസാന്റെ പവിത്രതയും സാഹോദര്യവും പങ്കുവെക്കുന്നതോടൊപ്പം പ്രവാസലോകത്തെ സൗഹൃദങ്ങൾ പുതുക്കാനും നാട്ടിലെ നോമ്പുകാല ഓർമ്മകൾ പങ്കുവെക്കാനുമുള്ള വേദിയായി ഈ ഇഫ്താർ മീറ്റ് മാറി. ഒരുമയുടെയും സ്നേഹസാഹോദര്യത്തിന്റെയും സന്ദേശങ്ങൾ പകർന്നുനൽകിയ പരിപാടി ഇഫ്താർ വിരുന്നോടെ സമാപിച്ചു.
ടി.എസ്.എസ് പ്രസിഡന്റ് തരുൺ രത്‌നാകരൻ, ജനറൽ സെക്രട്ടറി ജാഫർ ഷെരീഫ്, ട്രഷറർ ഷാഹിൻ ഷാജഹാൻ, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.






