റമദാനിന്റെ പവിത്ര ചൈതന്യം ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും കാത്തു സൂക്ഷിക്കുക; കൊണ്ടോട്ടി സെന്റർ ഇഫ്താർ

ജിദ്ദ: റമദാനിന്റെ പവിത്ര ചൈതന്യം മനുഷ്യ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും കാത്തു സൂക്ഷിക്കണമെന്ന്  കൊണ്ടോട്ടി സെന്റർ ജിദ്ദ സംഘടിപ്പിച്ച ഇഫ്താർ സംഗമ സന്ദേശത്തിൽ പറഞ്ഞു. പരിശുദ്ധ റമദാനിൽനിന്ന് ലഭിക്കുന്ന ഭയഭക്തിയും ആത്‍മീയ ഊർജവും തുടർന്നുള്ള ജീവിത സാഹചര്യങ്ങളിൽ പുലരേണ്ടതുണ്ട്. സഹോദര്യം, സംസാരം, വികാര വിചാരങ്ങൾ, സാമ്പത്തികം, നീതി, എന്നീ വിഷയങ്ങളിലെ പ്രയോഗിക ഘട്ടങ്ങളിൽ നാം നേടിയ ചൈതന്യം പ്രതിഫലനം സൃഷ്ടിച്ചിട്ടില്ലെങ്കിൽ നമ്മുടെ വൃതത്തിന്റെ യഥാർത്ഥ ലക്ഷ്യം പൂർത്തീകരിക്കപ്പെടില്ല എന്നും റമദാൻ സന്ദേശത്തിൽ പറഞ്ഞു.

കൊണ്ടോട്ടി നിവാസികളുടെ ജിദ്ദയിലെ സമൂഹൃ, സാംസ്കാരിക, ജീവകാരുണ്യ സംഘടനയായ കൊണ്ടോട്ടി സെൻ്റർ ജിദ്ദ  സംഘടിപ്പിച്ച ഇഫ്ത്താർ സംഗമത്തിൽ ജിദ്ദയിലെ വിവിധ മേഖലകളിൽ നിന്നുള്ളവർ സംബന്ധിച്ചു. ചടങ്ങിൽ പ്രസിഡൻ്റ് മൊയ്തീൻകോയ കടവണ്ടി അധ്യക്ഷത വഹിച്ചു. കബീർ കൊണ്ടോട്ടി റമളാൻ സന്ദേശം നൽകി. സലീം മധുവായി സംഘടനാ പ്രവർത്തനങ്ങൾ സാദസിന്  പരിജയപ്പെടുത്തി. കെ എം സി സി  സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി മുസ്‌ത്ഥഫ, ജിദ്ദ ഇന്ത്യൻ  മീഡിയ ഫോറം വൈസ് പ്രസിഡന്റ്‌ വഹീദ് സമാൻ, ഒരുമ സെക്രട്ടറി എ ടി ബാവ തങ്ങൾ, കൊണ്ടോട്ടി സെന്റർ ഭാരവാഹികളായ ഹസ്സൻ കൊണ്ടോട്ടി, റഷീദ് ചുള്ളിയൻ, പ്രമുഖ കലാകാരൻ നുഹ് ബീമാപള്ളി, നവാസ് ബീമാപള്ളി എന്നിവർ ആശംസകൾ നേർന്നു.

കബീർ നീറാട്, ഇർഷാദ് കളത്തിങ്ങൾ, നൗഷാദ് ആലങ്ങാടൻ, ജംഷി കടവണ്ടി, ഹിദായത്ത് ചേനേപുറത്ത്, പി . സി അബൂബക്കർ, ശാലു വാഴയൂർ, നംഷീർ കൊണ്ടോട്ടി, റഫീഖ് മധുവായി, എ.ടി നസ്‌റു തങ്ങൾ, ശരീഫ് നീറാട്, എ.ടി നാണി തങ്ങൾ, മായിൻ കുമ്മാളി, അബ്‌ദുറഹ്‌മാൻ നീറാട്, ആഷിഖ് മുക്കോളി, ഇസ്‌മായിൽ നെടിയിരുപ്പ് എന്നിവർ വിവിധ പരിപാടിക്ക് നേതൃത്വം നൽകി.

കബീർ തുറക്കൽ ഖിറാഅത്ത് നൽകി. ജനറൽ സെക്രട്ടറി റഹ്‌മത്ത് അലി എരഞ്ഞിക്കൽ സ്വാഗതവും, ട്രഷറർ റഫീഖ് മാങ്കായി നന്ദിയും പറഞ്ഞു.