തിരുവനന്തപുരം സ്വദേശി നിഖിൽ മണിയൻ ജിസാനിൽ മരിച്ചു

ജിസാൻ: മസ്‌തിഷ്‌ക്ക രക്തസ്രാവത്തെ തുടർന്ന് ജിസാൻ സാംത ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം വെള്ളറട വട്ടച്ചിറ കാർത്തിക ഭവനിൽ മണിയൻ നാരായണൻറെയും അംബിക ഗോവിന്ദൻറെയും മകൻ നിഖിൽ മണിയൻ(35) മരിച്ചു.
ഭാര്യ: ലക്ഷ്‌മി. മകൾ: രണ്ടര വയസുകാരി നിഹാരിക. സഹോദരി: നീതു.
സാംത ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.






