കണ്ണമംഗലം ഒഐസിസിക്ക് പുതിയ നേതൃത്വം

ജിദ്ദ: ജിദ്ദ കണ്ണമംഗലം പഞ്ചായത്ത് ഒഐസിസി കമ്മിറ്റിക്ക് പുതിയ സാരഥികളെ തെരഞ്ഞെടുത്തു. ഖാലിദ് ബിൻ വലീദിലുള്ള വെസ്റ്റേൺ റീജണൽ കമ്മിറ്റി ഓഫീസിൽ അക്ബർ വാളക്കുടയുടെ ആദ്ധ്യക്ഷതയിൽ നടന്ന യോഗം ജലീൽ കണ്ണമംഗലം ഉത്ഘാടനം ചെയ്തു. ജീവകാരുണ്യ രംഗത്ത് ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള ഒഐസിസി കണ്ണമംഗലം കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്നും ഭാവിയിലും നല്ല പ്രവർത്തനങ്ങൾ നടത്താൻ സാധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
റിട്ടേണിങ്ങ് ഓഫീസറായ ഒഐസിസി ജിദ്ദ കോഴിക്കോട് ജില്ലാ പ്രസിഡന്റ് അബ്ദുൽ നാസർ കോഴിത്തൊടിയുടെ മേൽ നോട്ടത്തിൽ ജലീൽ കണ്ണമംഗലം മുഖ്യ രക്ഷാധികാരിയും പ്രസിഡണ്ടായി മജീദ് ചേറൂരിനേയും ജനറൽ സെക്രട്ടറിയായി അക്ബർ വാളക്കുടയേയും ട്രഷററായി അബ്ദു റസാഖ് ആലുങ്ങലിനേയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ്‌മാരായി ഷരീഫ്. കെ.സി, ഫൈസൽ കല്ലാക്കൻ, ഇല്യാസ് കണ്ണമംഗലം, അഫ്സൽ പുളിയാളി,
അബ്ദുൽ സലാം-അൽ അബീർ എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി ജാഫർ ചെങ്ങാനി, നൗഷാദ് വാളക്കുട, കുഞ്ഞാവ. പി. എ, ഷരീഫ് അമ്പാളി, ബഷീർ കടക്കോട്ടീരി, ബാസിത്ത് പുള്ളാട്ട് എന്നിവരെയും തിരഞ്ഞെടുത്തു.
മുനീർ.വി.പി, മൊയ്‌തീൻ കുട്ടി ചെങ്ങാനി, ഫസൽ പട്ടർകടവൻ, യാസീൻ വാളക്കുട, കരീം കുറുക്കൻ, ഹക്കീം കോതേരി, ഹുസൈൻ അരീക്കാട്ട്, മജീദ് ചെങ്ങാനി, നിസാം കാമ്പ്രൻ എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളാണ്.
കണ്ണമംഗലം പഞ്ചായത്തിലെ പാവപ്പെട്ട രണ്ട് കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകുവാനും ഒട്ടനവധി വീടുകൾക്ക് അറ്റകുറ്റ പണിക്കുള്ള സഹായം നൽകുവാനും നിർദ്ധരരായ രോഗികളെ സഹായിക്കാനും മറ്റു അനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുവാനും കഴിഞ്ഞ കാലങ്ങളിൽ കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ട്.
സിപിഎമ്മിന്റെ കൊലക്കത്തിക്ക് ഇരയായി എട്ട് വർഷം മുമ്പ് കൊല്ലപ്പെട്ട മാതൃകാ ജനസേവനത്തിന്റെ പ്രതീകവും കാരുണ്യത്തിന്റെ നിറകുടവുമായിരുന്ന കർമ്മധീരനായ ശുഹൈബിന്റെ ധീര സ്മരണക്ക് മുന്നിൽ സ്നേഹാജ്ഞലികൾ അർപ്പിക്കുകയും കേരളത്തെ വീണ്ടെടുക്കുവാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിൽ നടക്കുന്ന നവയുഗ യാത്രക്ക് യോഗത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. മജീദ് ചേറൂർ സ്വാഗതവും ശരീഫ്. കെ. സി നന്ദിയും പറഞ്ഞു.






