വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ലിയു എം എഫ് ) ജിദ്ദാ കൗൺസിലിന് പുതിയ നേതൃത്വം ചുമതലയേറ്റു

ജിദ്ദ: വേൾഡ് മലയാളി ഫെഡറേഷന്റെ സൗദി അറേബ്യയിലെ ജിദ്ദാ കൗൺസിലിനെ അടുത്ത രണ്ട് വർഷത്തേക്ക് നയിക്കുവാൻ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. ജനറൽ ബോഡി യോഗത്തിൽ സജികുര്യാക്കോസ് പ്രസിഡന്റ്, ഡോ. വിനിത പിള്ള, നൗഷാദ് അടൂർ വൈസ് പ്രസിഡന്റ്മാർ യൂനുസ് കാട്ടൂർ ജനറൽ സെക്രട്ടറി, എബി കെ ചെറിയാൻ, പ്രിയ സന്ദീപ് ജോയിൻ സെക്രട്ടറിമാർ, ശിവാനന്ദൻ ട്രഷർ എന്നിവക്കരാണ് പ്രധാന ഭാരവാഹികൾ.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യു
മോഹൻ ബാലൻ(രക്ഷാധികാരി), വർഗീസ് ഡാനിയേൽ(സ്പോർട്സ് ഫോറം കൺവീനർ), നസീർ വാവാകുഞ്ഞു(മലയാളം മിഷൻ ഫോറം), മനോജ് മാത്യു(ആർട്സ് & കൾച്ചറൽ ഫോറം), കെ നിസാർ യുസുഫ് (പ്രവാസി വെൽഫയർ ഫോറം), ഷിബു ചാലക്കുടി(മെമ്പർഷിപ് ഫോറം, ജോയിൻ ട്രഷർ), മുഹമ്മദ് സുബൈർ (ഹെല്പ്ഡെസ്ക് ഫോറം), പ്രവീൺ പന്നിയോടൻ( പി ആർ ഓ, മീഡിയ ഫോറം), റെജികുമാർ കൃഷ്‌ണൻ( ഇവന്റ്റ്സ് ഫോറം), സന്തോഷ് വടവട്ടത്ത് ( യൂത്ത് ഫോറം), അഷറഫ് കുന്നത്ത്(എഡ്യൂക്കേഷൻ, കരിയർ ഫോറം), സുനിതാ കച്ചിപറമ്പിൽ(വുമൺസ് ഫോറം), സഹീർ പുതിയ വീട്ടിൽ(ചാരിറ്റി ഫോറം), സജി കുറങ്ങാട്ട് (ഹെൽത്ത് ഫോറം) എന്നിവർ ആണ്
മറ്റുഭാരവാഹികൾ.
നാഷണൽ കമ്മറ്റി വൈസ് പ്രസിഡന്റ് റൂബി സമീർ, വിലാസ് കുറുപ്പ്, ഷാനവാസ് പൂളക്കൽ, ബാജി നെൽപുരയിൽ, മുഹമ്മദ് ബൈജു , ഷിബു ജോർജ്ജ് എന്നിവരെ ഹയർ കമ്മറ്റിക്ളിലേക്കു നോമിനേറ് ചെയ്തു.
വിദേശ രാജ്യങ്ങളിൽ നിരവധി കാരണങ്ങളിൽ ബുദ്ധിമുട്ടനുഭവിക്കുന്ന മലയാളികൾക്കും കേരളത്തിൽ പലവിധത്തിൽ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കും ഡബ്ലിയു എം എഫ് ഗ്ലോബൽ കമ്മറ്റിയുമായി സഹകരിച്ചു കഴിയുന്ന സഹായങ്ങൾ ചെയ്തു നൽകുമെന്ന് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തുകൊണ്ട് നടത്തിയ അദ്ധ്യക്ഷ പ്രസംഗത്തിൽ ശ്രീ സജി കുര്യാക്കോസ് പറഞ്ഞു. അടുത്ത രണ്ടു വർഷ ജിദ്ദാ കൗൺസിൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രൂപവും സജി കുര്യാക്കോസ് അവതരിപ്പിച്ചു.
മുൻ രക്ഷാധികാരി മിർസാ ഷെരീഫ്, മുൻ പ്രസിഡന്റ് മോഹൻ ബാലൻ എന്നിവർ പുതിയ ഭരണസമിതിക്ക് ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി യൂനുസ് കാട്ടൂർ സ്വാഗതവും ട്രഷറർ ശിവാനന്ദൻ നന്ദിയും ആശംസിച്ചു.






