ചൊവ്വാഴ്ച വൈകുന്നേരം റംസാൻ മാസപ്പിറവി നിരീക്ഷിക്കാൻ അഭ്യർത്ഥന

ജിദ്ദ: ശഅബാൻ മാസം 29-ാം ദിവസമായ അടുത്ത ചൊവ്വാഴ്ച വൈകുന്നേരം റംസാൻ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി അറേബ്യയുടെ സുപ്രീം കോടതി സൗദിയിലുടനീളമുള്ള മുസ്ലീങ്ങളോട് ആവശ്യപ്പെട്ടു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

ചൊവ്വാഴ്ച വൈകുന്നേരം റംസാൻ ചന്ദ്രക്കല ദൃശ്യമായാൽ, അടുത്ത ദിവസമായ ബുധനാഴ്ച മുതൽ നോമ്പ് ആരംഭിക്കും. ചൊവ്വാഴ്ച മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചില്ലെങ്കിൽ ബുധനാഴ്ച ഷഅബാൻ 30 ദിവസം പൂർത്തിയാകുമെന്നും വ്യാഴാഴ്ചമുതൽ വൃതം ആരംഭിക്കുകയും ചെയ്യും.

യുഎഇ, സൗദി അറേബ്യ, ജോർദാൻ, ഈജിപ്ത് എന്നിവയുൾപ്പെടെ മേഖലയിലുടനീളം ചൊവ്വാഴ്ച ചന്ദ്രക്കല ദൃശ്യമാകുവാൻ സാധ്യത ഇല്ലെന്നാണ് ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും ചന്ദ്രക്കല ദൃശ്യമായതായി സ്ഥിരീകരിച്ചാൽ മാത്രമാണ് സൗദി സുപ്രീം കോടതി വൃതാരംഭത്തെ കുറിച്ച് സ്ഥിരീകരിക്കാറുള്ളത്.