പാക്കത്ത് മുഹമ്മദ് അഫ്സൽ (35) ജിദ്ദയിൽ മരണപ്പെട്ടു

ജിദ്ദ: മലപ്പുറം ജില്ലയിലെ ആലിപ്പറമ്പ് പഞ്ചായത്തിൽപെട്ട വട്ടപ്പറമ്പ് സ്വദേശി പാക്കത്ത് മുഹമ്മദ് അഫ്സൽ (35) ജിദ്ദയിൽ മരണപ്പെട്ടു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. പത്ത് വർഷത്തോളമായി ജിദ്ദയിലെ പ്രവാസിയാണ്. ജിദ്ദ ഖാലിദ് ബിൻ വലീദ് കമ്പ്യൂട്ടർ ഷോപ്പിലെ ജോലിക്കാരനായിരുന്നു. പിതാവ്: പാക്കത്ത് മുഹമ്മദ് എന്ന കുഞ്ഞാണി. മാതാവ്: വട്ടപ്പറമ്പിലെ അരീക്കാട്ടുപറമ്പിൽ മൈമൂന. ഭാര്യ: മണ്ണാർമല പച്ചീരിയിലെ കിളിയേങ്ങൽ ഉവൈസ. മക്കൾ: ഏഴു വയസുള്ള ഫാത്തിമ അജുവ, രണ്ടുമാസംപ്രായമുള്ള ഫാത്തിമ അസ. ജിദ്ദ നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ യൂണിറ്റ് അംഗമാണ്.