മലപ്പുറം പൊന്മള സ്വദേശി പുവ്വല്ലൂർ സാദിഖലി ഹറമിൽ മരണപ്പെട്ടു.

മക്ക: മലപ്പുറം ജില്ലയിലെ പൊന്മള സ്വദേശി പുവ്വല്ലൂർ സാദിഖലി(33 ) മക്കയിലെ ഹറമിൽ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു.
മക്ക മതാജിർ സൗദി സൂപ്പർ മാർക്കറ്റിലെ ജോലിക്കാരനായിരുന്നു. മക്ക കെ എം സിസി അവാലി ഏരിയ കമ്മിറ്റിയുടെ സജീവ പ്രവർത്തകനുമായിരുന്നു. മക്കകെ എം സി സി ഹജ്ജ് സെൽ വളണ്ടിയറുമായിരുന്നു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
ഉംറ കർമ്മത്തിനായി നാട്ടിൽ നിന്നെത്തിയ ഭാര്യാ പിതാവിനെയും ഭാര്യാ മാതാവിനെയും കാണാൻ ഹറമിലെത്തിയപ്പോഴായിരുന്നു മരണം. 12 വർഷത്തോളമായി പ്രവാസിയാണ്. ഒരു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയത്.
പിതാവ്: പരേതനായ പുവ്വല്ലൂർ മൊയ്തീൻ കുട്ടി. മാതാവ്: അറബി ഖദീജ (പാണക്കാട്), ഭാര്യ: മങ്കരത്തൊടി ഷഹർബാനു (ഹാജിയാർപള്ളി), ഏകമകൻ: എൽ കെ ജി വിദ്യാർത്ഥിയായി ഷാദിന്നഹാൻ. സഹോദരങ്ങൾ: ആഷിക്ക്, മുഹമ്മദ് റക്കാദ് (മക്ക), റഹീന.
മക്കയിൽ ജോലി ചെയ്യുന്ന ജ്യേഷ്ടൻ മുഹമ്മദ് റക്കാദ് രണ്ട് ദിവസം മുമ്പാണ് സാദിഖലിയോട് യാത്ര പറഞ്ഞ് നാട്ടിൽ പോയത്. ഖബറടക്ക ചടങ്ങിൽ പങ്കെടുക്കാൻ മുഹമ്മദ് റക്കാദ് ചൊവ്വാഴ്ച രാത്രി വീണ്ടും മക്കയിലേക്ക് നാട്ടിൽനിന്നും പുറപ്പെടും. മൃതദേഹം മക്കയിൽ ഖബറടക്കുവാനുള്ള നടപടികൾക്ക് മക്ക കെ എം സിസി നേതാക്കൾ നേതൃത്വം നൽകുന്നുണ്ട്.






