കുട്ടികളുടെ സാമൂഹ്യശാസ്ത്ര വിഷയത്തിൽ തബൂക്ക് കെഎംസിസി വനിതാവിംഗ് ക്ലാസ്സ്‌ സംഘടിപ്പിച്ചു

തബൂക്ക്: കെഎംസിസി വനിതാവിംഗ് രക്ഷിതാക്കൾക്ക് വേണ്ടി ‘കുട്ടികളുടെ സാമൂഹ്യ ശാസ്ത്രം’ എന്ന വിഷയത്തിൽ ഉൽബോധന ക്ലാസ്സ്‌ സംഘടിപ്പിച്ചു. മദീന റോഡ് വി എൽ എസ് അറീന ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച പരുപാടിയിൽ ഇരുന്നൂറോളം രക്ഷിതാക്കൾ സംബന്ധിച്ചു. കുട്ടികൾ ഒരിക്കലും മറ്റൊരു മാതാവിനെയോ പിതാവിനെയോ തന്റെ മാതാപിതാക്കളെ വെച്ച് താരതമ്യം ചെയ്യില്ലെന്നും അത്തരം താരതമ്യം നടത്തുന്നത് ചില മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ വെച്ചാണെന്നും അത് തെറ്റായ പ്രവണതയാണെന്നും ഉൽബോധന ക്ലാസ്സെടുത്ത പ്രിൻസ് ഫഹദ് യൂണിവേഴ്സിറ്റി പ്രൊഫസർ ശ്രീമതി ജയശ്രീ ഹരീഷ് പറഞ്ഞു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

നഷ്മ ഷർഷാ അദ്ധ്യക്ഷത വഹിച്ചു. മുഹ്സിന സരിഷ്, മിർഫാ ത്തസ്‌നി, സുമയ്യ ഇസ്മായിൽ, ഫഫ്മിദ ഫസൽ, ഷഹല ആഷിഖ്, റഹീന യാസർ, റിഷാന റഷാദ്, നിദ അലി, ഷമി സഫീർ, ബാനു ബാദ്ഷ,ഇഷ നാസി, സാജിറ അലി, തസ്‌നി യാസർ, സഫീറ കരീം, ഹമിദ ഖാദർ, എന്നിവർ സംസാരിച്ചു, ഷിഫ്ന സാബിഖ് സ്വാഗതവും നെഫ്ലാ നിസാം നന്ദിയും പറഞ്ഞു.

ഫോട്ടോ : പ്രൊഫസർ ശ്രീമതി ജയശ്രീ ഹരീഷിന് തബൂക്ക് കെഎംസിസി വനിതാവിങ്ങിന്റെ സ്നേഹോപഹാരം സമ്മാനിച്ചു.