അറബ് ഡ്രീംസ് – ബി ആർ സി ഫുട്ബോളിനു ആവേശകരമായ പര്യവസാനം

ജിദ്ദ: ജിദ്ദയിലെ തെക്കേപ്പുറം കൂട്ടായ്മയായ ബി ആർ സി യുടെ 2026 ലെ ഫുട്ബോൾ ടൂർണമെന്റിന് അത്യന്തം ആവേശകരമായ പര്യവസാനം. മത്സരത്തിൽ ബിഷാരത്തിന്റെ നേതൃത്വത്തിലുള്ള തെക്കേപ്പുറം കിങ്‌സ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ജരീറിന്റെ നേതൃത്വത്തിലുള്ള കേരള ഡയനാമോസിനെ പരാജയപ്പെടുത്തി. തെക്കേപ്പുറം കിങ്‌സിനുവേണ്ടി ലുഖ്‌മാൻ റസാഖ് ഒന്നും സമീർ സാജിദ് രണ്ടും ഗോളുകൾ നേടി. പൊരുതി കളിച്ച കേരള ഡയനാമോസിന് വേണ്ടി ജരീർ രണ്ടു ഗോളുകൾ നേടി.
തെക്കേപ്പുറം കിങ്‌സ് ഗോൾകീപ്പർ അഫ്‌സൽ, മുസ്തഫ, നവാസ്, അലീം, അഹദ്, മുഹാജിർ എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു. കേരള ഡയനാമോസിന് വേണ്ടി മിസ്ഹബ്, ജരീർ, അൻഷിദ്, റിസ്‌വാൻ എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു. ജരീർ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. ബിശാറത്ത് മികച്ച കളിക്കാരനും, സമീർ സാജിദ്, അലീം ടോപ് സ്‌കോറർ ആയും തിരഞ്ഞെടുത്തു, ഗോൾകീപ്പർ ആയി കാലിക്കറ്റ് സ്ട്രൈക്കേഴ്സിന്റെ ബഷീർ അലിയെ തിരഞ്ഞെടുത്തു.
ജൂനിയേഴ്‌സ്, സബ്‌ജൂനിയർ വിഭാഗത്തിൽ നേരത്തെ നടന്ന മത്സരങ്ങളിൽ ബി ആർ സി സൂപ്പർ സ്‌ട്രൈക്കേഴ്‌സ് ഏകപക്ഷീയമായ ഒരു ഗോളിന് ബി ആർ സി യങ്സ്റ്റർസിനെ പരാജയപ്പെടുത്തി. സബ് ജൂനിയർ മത്സരത്തിൽ അൽ നാസർ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു അൽ ഹിലാലിനെ പരാജയപ്പെടുത്തി. ആലിക്കോയ പി വി, മുഹമ്മദ് ഷാഫി, റിയാസ് , ടാലെന്റ്റ് ടീൻസ് ഫുട്ബാൾ പ്ലയെർ മുഹമ്മദ് ഷിഹാൻ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. ശാക്കിർ ഹുസൈൻ (അറേബ്യൻ ഹൊറൈസൺ), ഫസ്‌ലിൻ അബ്ദുൽഖാദർ, അൽത്താഫ് (അറേബ്യൻ ഡ്രീംസ്), മുഹമ്മദ് ഷിഹാൻ, കബീർ കൊണ്ടോട്ടി, നസീഫ് (ഗ്ലൗബ് ലോജിസ്റ്റിക്സ് ) അഹ്മദ് (ചില്ലിസ് ) എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു. ഐറാ ഇമ്മ്തയാസ് സ്വാഗതവും ഫഹീം ബഷീർ, സുഹൈൽ,വാജിദ്, ഖലീൽ, ആസിം, അലി, അബ്ദുൾറഹ്മാൻ, എന്നിവർ മത്സരം നിയന്ത്രിക്കയും ചെയ്തു.






