റോയൽ എഫ്സിക്കു പുതിയ കമ്മിറ്റി നിലവിൽവന്നു 

ജിദ്ദ: ജിദ്ദയിലെ പ്രമുഖ ഫുട്ബോൾ ക്ലബായ റോയൽ എഫ്സിയുടെ 2026–27 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. നാഫി കുപ്പനത്ത് പ്രസിഡന്റായും, അബ്ദുൽ റൗഫ് കരുമാര ജനറൽ സെക്രട്ടറിയായും, ഇബ്രാഹിം സി.ടി ട്രഷററായും കൊണ്ടാണ് പുതിയ കമ്മറ്റി നിലവിൽ വന്നത്. വൈസ് പ്രസിഡണ്ട്: മൻസൂർ ചെമ്പൻ, ജോയിന്റ് സെക്രട്ടറി: അബ്ദുസലാം പറമ്പിൽ, അർഷാദ് ടി.പി, മുഹമ്മദ് ഷറഫാത് ട്രെഷറർ സപ്പോർട്ടായും നിയമിതനായി. ക്ലബ്ബിന്റെ അഡ്വൈസർ ബോർഡ് അംഗങ്ങളായി അബ്ദുൾ മുഹൈമിൻ, ഹാഷിം, അനീഷ് എന്നിവരെ തിരഞ്ഞെടുത്തു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

എക്സിക്യൂട്ടീവ് അംഗങ്ങളായി റഷാദ് കരുമാര, ശംസുദ്ധീൻ നെച്ചികാട്ടിൽ, മഹ്മൂദ്, നസീൽ കല്ലിങ്ങൽ, നവാസ്, റെനീഷ്, റഥാ, ശിഹാബുദ്ധീൻ പടിക്കത്തോടിക, ബായിസ് പാറയിൽ, ശിഹാബ് ചുണ്ടക്കാടൻ, ഡാനിഷ്, ബാദുഷ, ഹാഷിം മുസ്തഫ എന്നിവരെയും തിരഞ്ഞെടുക്കപ്പെട്ടു.

ജിദ്ദ ഹരാസാത്ത് വില്ലയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ റോയൽ എഫ്സിയുടെ എല്ലാ അംഗങ്ങളും കുടുംബാംഗങ്ങളോടൊപ്പം പങ്കെടുത്തു.