യാംബു അൽ മനാർ ഇന്റർ നാഷനൽ സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷം

യാംബു: അൽ മനാർ ഇൻറർനാഷനൽ സ്കൂൾ യാംബു വിവിധ പരിപാടികളോടെ ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ കാപ്പിൽ ഷാജി മോൻ പതാകയുയർത്തി. റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട് വിവിധ ഭാഷകളിൽ നടന്ന പരിപാടികൾ ഏറെ ശ്രദ്ധേയമായിരുന്നു. സ്കൂൾ ചരിത്രാധ്യാപകൻ ഇസ്ഹാഖ് മന്നയിൽ ഇന്ത്യയുടെ മഹിതമായ പൈതൃകത്തെക്കുറിച്ച് സംസാരിച്ചു. വിദ്യാർഥികളായ കെവിൻ പ്ലാമൂട്ടിൽ ഇംഗ്ളീഷിലും ഹംദാൻ മുഹമ്മദ് ഹിന്ദിയിലും പ്രസംഗിച്ചു. അബ്ദുൽ റഖീബ്, മുഹമ്മദ് ഖാൻ, ശിവമകിഴൻ, മുഹമ്മദ് ആതിഫ്, നെസ്റ്റർ വിനോയ്, മുഹമ്മദ് ഹാസിഖ് അഹ്‌യാൻ, റൂവൻ റിലീഷ്

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

രാജൻ, മുഹമ്മദ് അമാസ്‌ റഹ്‌മാൻ, സാമിൻ അഹ്‌മദ്‌, ഡാൻ ജെയിംസ് ഡെൻസൻ, മുഹമ്മദ് റയാൻ എന്നിവർ വിവിധ പരിപാടികൾ നടത്തി. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥികൾ അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ് ചടങ്ങിനെ വർണാഭമാക്കി. ഷയാൻ ഖാൻ സ്വാഗതവും കനിഷ് വേലൻ  നന്ദിയും പറഞ്ഞു. പ്രിൻസിപ്പൽ കാപ്പിൽ ഷാജി മോൻ റിപ്പബ്ലിക് ദിന സന്ദേശം നൽകി സംസാരിച്ചു.  ബോയ്സ് സെക്ഷൻ ഹെഡ്മാസ്റ്റർ സയ്യിദ് യൂനുസ് ചടങ്ങിൽ സംബന്ധിച്ചു. ആൽഫിൻ അജി പരിപാടിയുടെ അവതാരകനായിരുന്നു. അധ്യാപകനായ അംജദ് ഖാൻ പരിപാടികൾക്ക് നേതൃത്വം നൽകി.

ഗേൾസ് സെക്ഷനിൽ നടന്ന പരിപാടിയിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ രഹന ഹരീഷ് പതാകയുയർത്തി. സഫ ഫാത്തിമ പ്രസംഗിച്ചു. ഹംന ആരിഫ്, അമൽ അൽത്താഫ്, അസ്‌വ ഫാത്തിമ, ആയിഷ നിഷാദ്, അയാന ജമീല, സാൻഡ്രിൻ സിജോ ആൻറ് ടീം, സാലിഹ തമീം ആൻറ് ടീം, ജീവിക മഹേഷ് ആൻറ് ടീം നടത്തിയ വിവിധ പരിപാടികൾ ചടങ്ങിന് തിളക്കമേകി. രഹ്‌ന പ്രവീൺ, മഹസ്തിയ സിംഗ എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു. ഗേൾസ് സെക്ഷനിലെ വിവിധ  കോഡിനേറ്റർമാരായ സിന്ധു ജോസഫ്, ഫിറോസ സുൽത്താന എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.