ശബരിമല സ്വർണ്ണക്കൊള്ള: സഭയിൽ നാടകീയ രം​ഗങ്ങൾ, ‘പോറ്റിയേ…’ പാട്ടുപാടി ഏറ്റുമുട്ടി പ്രതിപക്ഷവും ഭരണപക്ഷവും

♠ ഹരിത 

തിരുവനന്തപുരം: ഇന്ന് ചേർന്ന നിയമസഭയിൽ പ്രതിപക്ഷ ബഹളം. ശബരിമല സ്വർണ്ണക്കൊള്ളയുടെ പേരിലായിരുന്നു ബഹളം. സഭ തുടങ്ങിയ ഉടൻ പ്ലക്കാർഡ് ഉയർത്തിപിടിച്ചു പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. ദേവസ്വം മന്ത്രി രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദം ഉണ്ടെന്നും ഇത് അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകാത്തതിൽ പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ട് വിഡി മന്ത്രി എംബി രാജേഷ് മറുപടിയുമായി എത്തി. പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇനി ചൊവ്വാഴ്ചയാണ് സഭ ചേരുക.