ഇര്‍ഷാദ് യുനുസ്കുട്ടിക്ക് കേളി യാത്രയയപ്പ് നൽകി

റിയാദ്: 20 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി ഒലയ്യ ഏരിയ കമ്മിറ്റി അംഗം ഇര്‍ഷാദ് യുനുസ്കുട്ടിക്ക് ഒലയ്യ ഏരിയ കമ്മിറ്റി യാത്രയയപ്പ് നല്‍കി. ഒലയ്യ, തഹ്ലിയ യുണിറ്റ്കളില്‍ സജീവ പ്രവര്‍ത്തകനായിരുന്ന ഇര്‍ഷാദ് യുനുസ് ഒലയ്യ ഏരിയ കമ്മിറ്റി അംഗം, തഹ്ലിയ യുണിറ്റ് ജോയിന്റ് സെക്രട്ടറി, ഏരിയ വളണ്ടിയർ വൈസ് ക്യാപ്റ്റൻ എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
ഒലയ്യ കമ്പ്യൂട്ടര്‍ മാർക്കറ്റിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്യുകായിരുന്ന ഇര്‍ഷാദ് യുനുസ് കൊല്ലം ജില്ലയിലെ ചവറ, കൊട്ടുകാട് സ്വദേശിയാണ്. നാടക നടൻ, ഗായകൻ, വടിപ്പയറ്റ് എന്നീ നിലയിൽ കലാ കായിക രംഗത്ത് കഴിവ് തെളിയിച്ച ഇര്‍ഷാദ് കേളിയുടെ വേദികളിലെ നിറ സാന്നിധ്യമായിരുന്നു.
മലാസില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ ഒലയ്യ ഏരിയ പ്രസിഡന്റ് റിയാസ് പള്ളാട്ട് അധ്യക്ഷത വഹിച്ചു. കേളി പ്രസിഡണ്ട് സെബിന്‍ ഇക്ബാല്‍, കേളി ജോയിന്റ് സെക്രട്ടറിയും മലാസ് ഏരിയ രക്ഷാധികാരി സെക്രട്ടറിയുമായ സുനിൽ കുമാർ, കേന്ദ്ര കമ്മിറ്റി അംഗം നസീര്‍ മുള്ളൂർക്കര, ഒലയ്യ ഏരിയ രക്ഷാധികാരി സെക്രട്ടറി ജവാദ് പരിയാട്ട്, ഏരിയ ട്രഷറര്‍ ഗിരീഷ്‌കുമാർ രാമനാഥന്‍, ഏരിയ വളണ്ടിയർ ക്യാപ്റ്റൻ ഷാനവാസ്, മലാസ് ഏരിയ ഭാരവാഹികളായ സുജിത്, സമീര്‍, സിംനേഷ്, തഹ്ലിയ യുണിറ്റ് സെക്രടറി മുരളികൃഷ്ണന്‍, ട്രഷറര്‍ പ്രശാന്ത് ബാലചന്ദ്രന്‍ ഒലയ ഏരിയ കമ്മിറ്റി അംഗങ്ങള്‍, തഹ്ലിയ യുണിറ്റ് നിർവാഹക സമിതി അംഗങ്ങള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
കേന്ദ്ര കമ്മിറ്റി ഉപഹാരം പ്രസിഡന്റ് സെബിൻ ഇഖ്‌ബാലും, നോർക്ക കെയർ ഇൻഷുറൻസ് ഏരിയ ട്രഷറർ ഗിരീഷ് കുമാറും മൊമെന്റോ സഹപ്രവർത്തകർ ചേർന്നും കൈമാറി. ഒലയ്യ ഏരിയ സെക്രട്ടറി നൗഫല്‍ ഉള്ളാട്ട്ചാലി സ്വാഗതവും, യാത്രയയപ്പിന് ഇര്‍ഷാദ് യുനുസ്കുട്ടി നന്ദിയും പറഞ്ഞു.






