നടൻ ശ്രീനിവാസൻ അന്തരിച്ചു

♠ ഹരിത  

കൊച്ചി: നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ (69) അന്തരിച്ചു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

1956 ഏ​പ്രി​ൽ നാലിന് കണ്ണൂർ ​കൂ​ത്തു​പ​റ​മ്പ് പാ​ട്യ​ത്ത് ജ​ച്ചു. മ​ല​യാ​ള സി​നി​മ​യു​ടെ ന​ർ​മ്മ​ത്തി​നു പു​തി​യ ഭാ​വം ന​ൽ​കി​യ വ്യക്തിയായിരുന്നു. സ്വ​ന്തം സി​നി​മ​ക​ളി​ലു​ടെ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ ന​ർ​മ​ത്തിൽ ചാലിച്ചു വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​ച്ചു. മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രതിഭയാണ് അദ്ദേഹം. ഇരുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചു. 48 വർഷം നീണ്ട സിനിമാ ജീവിതത്തിനാണ് അന്ത്യമായത്.

കതിരൂർ ഗവ സ്കൂളിലും പഴശ്ശിരാജ എൻഎസ്എസ് കോളജിലുമാണ് പഠിച്ചത്. പിന്നീട് മദ്രാസിലെ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമാ അഭിനയത്തിൽ ഡിപ്ലോമ നേടി. 1977-ൽ പി എ ബക്കർ സം‌വിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രം‌ഗത്തേക്ക് പ്രവേശിച്ചത്.