മരുഭൂമിയിൽ പിറന്ന സാഹിത്യരാത്രി: ഫോക്കസ് ജിദ്ദ ‘’ഡ്യൂൺ സ്റ്റോറീസ്’ ശ്രദ്ധേയമായി

ജിദ്ദ: ജിദ്ദയിലെ പ്രശസ്തരായ എഴുത്തുകാരെയും പുതിയ പ്രതിഭകളെയും ഉൾപ്പെടുത്തിക്കൊണ്ട് ഫോക്കസ് ഇന്റർനാഷണൽ ജിദ്ദ ഡിവിഷൻ ‘ഡ്യൂൺ സ്റ്റോറീസ്’ എന്ന പേരിൽ സാഹിത്യ സംഗമം സംഘടിപ്പിച്ചു. 2026 ജനുവരി 10ന് നടക്കാനിരിക്കുന്ന ‘ബുക്ക് ഹറാജ് 3.0’ എന്ന പുസ്തകമേളയുടെ മുന്നോടിയായിട്ടാണ് ഈ സാഹിത്യ വിരുന്ന് ഒരുക്കിയത്. പുസ്തക എഴുത്തുകാരുമായി സംവദിക്കുക എന്ന ആശയത്തിൽ നടന്ന സാഹിത്യ സംഗമം എഴുത്തുകാരുടെ ജീവിതാനുഭവങ്ങളും രചനാപ്രക്രിയകളും പ്രവാസത്തിന്റെ അടയാളങ്ങളും പങ്കുവെക്കുന്ന ഒരു തുറന്ന വേദിയായി.
വാര്ത്തകൾ മുടങ്ങാതെ ലഭിക്കുവാന് ഇവിടെ ക്ളിക്ക് ചെയ്യുക
മരുഭൂമിയിലെ വർണ്ണാഭമായ ടെന്റിൽ ഒരുക്കിയ സംഗമത്തിൽ ഹസ്സൻ ചെറൂപ്പ, ബഷീർ വള്ളിക്കുന്ന്, എ.പി. അൻവർ വണ്ടൂർ, ശിഹാബ് കരുവാരക്കുണ്ട്, വഹീദ് സമാൻ, അമീന ബഷീർ, സൗദ കാന്തപുരം, റെജി അൻവർ തുടങ്ങിയ ജിദ്ദയിലെ എഴുത്തുകാരോടൊപ്പം എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ബാല എഴുത്തുകാരൻ മുഹമ്മദ് അമനും പങ്കെടുത്തു. ജിദ്ദയിലെ എഴുത്തുകാരോടൊപ്പം ഖത്തറിൽ നിന്നെത്തിയ പ്രശസ്ത ജേർണലിസ്റ്റും എഴുത്തുകാരനുമായ അഷ്റഫ് തൂണേരിയും സദസ്സുമായി സംവദിച്ചു.
കവിത, കഥ, അനുഭവക്കുറിപ്പ്, നോവൽ, മാധ്യമ എഴുത്ത് തുടങ്ങി വ്യത്യസ്ത സാഹിത്യരൂപങ്ങൾ ചർച്ചയായി. എഴുത്തുകാരുടെ ആദ്യ കൃതികളുടെ ഓർമ്മകൾ മുതൽ സാമൂഹിക ഉത്തരവാദിത്വം വരെ ചർച്ചകളിൽ വ്യാപിച്ചു. ഫോക്കസ് പ്രധിനിധി ഷഫീഖ് പട്ടാമ്പി മോഡറേറ്ററായിരുന്നു.
ജനുവരി 10ന് ജിദ്ദയിൽ നടക്കുന്ന ‘ബുക്ക് ഹറാജിൽ പഴയതും പുതിയതുമായ പുസ്തകങ്ങൾ വാങ്ങാനും വിൽക്കാനും കൈമാറാനും അവസരം ഉണ്ടായിരിക്കും. പുസ്തകങ്ങൾ വിൽക്കാൻ താല്പര്യമുള്ളവർക്ക് 0559344474
0556957687 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
=================
വാർത്തകളും വീഡിയോകളും വി- ട്രാൻസ്ഫർ ആയി editor@gulfmalayali.in എന്ന ഇമെയിൽ അഡ്രസിൽ അയക്കുക
=================






