ജാർഖണ്ഡ് സ്വദേശിയുടെ മൃതദേഹം നാട്ടിൽ ഖബറടക്കി

തബൂക്ക്. താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം കാരണം മരണപ്പെട്ട ജാർഖണ്ഡ് ജംഷഡ്പൂർ സ്വദേശി നജ്മുദോസ കുർഷിദ് (52) എന്നവരുടെ മൃതദേഹം നാട്ടിൽ ഖബറടക്കി. അൽ കോബാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ട്രെഡിങ്ങിങ് കമ്പനിയുടെ തബൂക്ക് ശാഖയിൽ ജോലി ചെയ്തുവരുന്നതിനിടെയായിരുന്നു മരണം.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

തബൂക്ക് പ്രിൻസ് ഫഹദ് ഹോസ്പിറ്റലിലായിരുന്നു മൃതദേഹം സൂക്ഷിച്ചിരുന്നത്. കമ്പനി അധികൃതരും തബൂക്ക് കെഎംസിസി വെൽഫേർ വിങ്ങും, ബന്ധുക്കളും ചേർന്നാണ് നാട്ടിലയക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചത്. പിതാവ് പരേതനായ മുഹമ്മദ് സഹീർ, മാതാവ് കിസ്വാരി ബീഗം, ഭാര്യ ഫരീദ പർവീൻ, മക്കൾ, ആൽബിയ സൈൻ കുർഷിദ്, സോയ കുർഷിദ്, സഹോദരൻ ഫർഹാത്ത് ദോസ കുർഷിദ്, സഹോദരിമാർ, ഗസ്‌ല ജബീൻ, ഖകാശൻ തരന്നും, ഖകാശൻ അഞ്ചോം.