‘ബഹുസ്വരത, നീതി, സമാധാനം’ ത്രൈമാസ കാമ്പയിൻ ജിദ്ദ ഏരിയ ഉദ്ഘാടനം

ജിദ്ദ: ‘ബഹുസ്വരത, നീതി, സമാധാനം’ എന്ന പ്രമേയത്തിൽ സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ദേശീയ സമിതി സംഘടിപ്പിക്കുന്ന ത്രൈമാസ ക്യാമ്പയിന്റെ ജിദ്ദ ഏരിയ തല ഉദ്ഘാടനം ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് കബീർ കൊണ്ടോട്ടി നിർവ്വഹിച്ചു.
വ്യത്യസ്ത സ്വരങ്ങളെ ഉൾകൊള്ളുകയും വിവേചന രഹിതമായി എല്ലാവർക്കും നീതി ഉറപ്പാക്കുകയും ചെയ്യുന്ന സമൂഹത്തിൽ മാത്രമേ സമാധാനം നിലനിൽകൂ എന്നും മനുഷ്യ വംശങ്ങളുടെ ചരിത്രം അതാണ്‌ നമ്മെ ഓർമ്മപ്പെടുത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ബഹുസ്വരതയും നീതിയും നിലനിൽക്കുന്ന ഇടങ്ങളിൽ സമാധാനവും പുരോഗതിയും വന്നുചേരുമെന്ന് ഉൽഘാടന സംഗമത്തിൽ സംസാരിച്ച  സാമൂഹ്യ സാംസ്കാരിക മാധ്യമ രംഗത്തെ പ്രതിനിധികൾ പറഞ്ഞു.
ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ  ക്യാമ്പയിൻ നാഷണൽ കമ്മിറ്റി ചെയർമാൻ സലാഹ് കാരാടൻ അധ്യക്ഷത വഹിച്ചു.   സൗദി കെ.എം.സി.സി സിക്രട്ടറി നാസർ വെളിയങ്കോട് , ഒ. ഐ. സി. സി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം പാറക്കല്‍, നവോദയ മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം എന്നിവർ  സംസാരിച്ചു. മുസ്തഫ മൗലവി അകമ്പാടം പ്രമേയ വിശദീകരണം നടത്തി .
സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ നാഷണൽ കമ്മറ്റി ജനറൽ സിക്രട്ടറി ജരീർ വേങ്ങര സ്വാഗതവും, ഷക്കീൽ ബാബു നന്ദിയും പറഞ്ഞു.