യാഥാർത്ഥ്യത്തിലൂന്നിയ മാധ്യമ പ്രവർത്തനം അഭിനന്ദനാർഹമെന്ന് ഹജ്ജ് കോൺസുൽ മുഹമ്മദ് അബ്ദുൽ ജലീൽ

ജിദ്ദ: യാഥാർത്ഥ്യത്തിലൂന്നിയ മാധ്യമ പ്രവർത്തനത്തെ അഭിനന്ദിക്കുന്നതായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ ഹജ്ജ് കോൺസുൽ മുഹമ്മദ് അബ്ദുൽ ജലീൽ പറഞ്ഞു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ മൂന്ന് വർഷത്തെ ഔദ്യോഗിക ചുമതലക്ക് ശേഷം ഡൽഹിലേക്ക് മടങ്ങുന്ന ഹജ്ജ് കോൺസുൽ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ഒരുക്കിയ സ്നേഹ സംഗമത്തിൽ സംസാരിക്കുകയായിരുന്നു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

പഠന കാലത്തും ഇന്ത്യൻ സിവിൽ സർവീസ് നേടിയതിന് ശേഷവുമുള്ള ജീവിത അനുഭവങ്ങൾ ‘കോഫീ വിത്ത്‌ കോൺസൽ’ എന്ന പേരിൽ മീഡിയ ഫോറം സംഘടിപ്പിച്ച പരിപാടിയിൽ മാധ്യമ പ്രവർത്തകരുമായി അദ്ദേഹം പങ്കുവെച്ചു. ദുബായി ആസ്ഥാനമായ സ്വകാര്യ കമ്പനിയിൽ കൺസൽന്റായി പ്രവർത്തിക്കുന്ന ഹജ്ജ് കോൺസുൽ മുഹമ്മദ് അബ്ദുൽ ജലീൽ ഭാര്യ എഞ്ചിനീയർ ബിസ്മിതയും ചടങ്ങിന്റെ ഭാഗമായി ജീവിത അനുഭവങ്ങളും വിദ്യാഭ്യാസ മാർഗ നിർദ്ദേശങ്ങളും പങ്കുവെച്ചു.

ചടങ്ങിൽ ജിദ്ദ ഇന്ത്യൻ മീഡിയ ഫോർത്തിന്റെ ഉപഹാരം ഫോറം പ്രസിഡന്റ്‌ കബീർ കൊണ്ടോട്ടി നൽകി ആദരിച്ചു. മാധ്യമ പ്രവർത്തകരായ ഹസ്സൻ ചെറുപ്പ, ജലീൽ കണ്ണമംഗലം, സാദിഖലി തുവൂർ, സുൽഫീകർ ഒതായി, ഗഫൂർ കൊണ്ടോട്ടി, സാബിത് സലീം എന്നിവർക്കൊപ്പം അനുപമ ബിജു, ഷബ്‌ന കബീർ എന്നിവരും പങ്കെടുത്ത് സംസാരിച്ചു.

മീഡിയ ഫോറം ജനറൽ സെക്രട്ടറി ബിജു രാമന്തളി സ്വാഗതവും, ട്രഷറർ പി. കെ സിറാജ് നന്ദിയും പറഞ്ഞു.