ജിദ്ദ തിരുവിതാംകൂർ അസ്സോസിയേഷൻ  ഓണാഘോഷം 2025 സംഘടിപ്പിച്ചു

ജിദ്ദ: പഴയകാല തിരുവിതാംകൂർ  പ്രദേശങ്ങളിൽ നിന്നുള്ള പ്രവാസി കൂട്ടായ്മയായ ജിദ്ദ തിരുവിതാകൂർ അസ്സോസിയേഷൻ (ജെ ടി എ) തിരുവിതാംകൂർ ശൈലിയിൽ സദ്യവട്ടങ്ങളും നാടൻ കലാകായിക മേളയും ഒരുക്കി  ഓണാഘോഷം സംഘടിപ്പിച്ചു. സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും സുഹൃത്തുക്കളും പ്രത്യേക ക്ഷണിതാക്കളായി ഓണാഘോഷത്തിൽ പങ്കെടുത്തു. മഹാബലിയുടെ സന്ദർശനത്തോടെ ആരംഭിച്ച ആഘോഷ പരിപാടികളിൽ ജെടിഎ യിലെ കലാകാരൻമാർ വിവിധ കലാരൂപങ്ങൾ അവതരിപ്പിച്ചു. ജെടിഎ രക്ഷാധികാര സമിതി ഓണ സന്ദേശം അവതരിപ്പിച്ചു.

ജെ ടി എ സാംസ്കാരിക വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഓണപ്പാട്ടുകളടങ്ങിയ ഗാനമേള, നൃത്തനൃത്യങ്ങൾ, വനിതാവേദി ചിട്ടപ്പെടുത്തി  അവതരിപ്പിച്ച തിരുവാതിര, കായികവേദി നേതൃത്വം നൽകിയ  വടം വലി, കസേരകളി എന്നിവ ആഘോഷത്തിന് ഉത്സവ ചാരുതയേകി. ജെടിഎ നിർവ്വാഹക സമിതി അംഗങ്ങൾ  ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.