സൗദി രാജാവ് സല്‍മാന്‍ ബിൻ അബ്ദുൽ അസീസിന്റെ സഹോദരി അന്തരിച്ചു

ജിദ്ദ: തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ സഹോദരി അബ്ത രാജകുമാരി അന്തരിച്ചതായി റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു.
തിങ്കളാഴ്ച മക്കയിലെ വിശുദ്ധ ഹറമില്‍ സന്ധ്യാ നമസ്‌കാരാനന്തരം മയ്യിത്ത് നമസ്‌കാരം നിര്‍വഹിച്ച് മൃതദേഹം മക്കയില്‍ ഖബറടക്കും.






