‘ഓണം എഐ’ പുതുമകൾകൊണ്ട് ശ്രദ്ധേയമായി

ജിദ്ദ: പതിവ് തെറ്റിക്കാതെ പുതുമകളുമായി കേരള എഞ്ചിനീയർസ്‌ ഫോറം ഈ വർഷത്തെ ഓണാഘോഷം എ ഐ മാവേലിയെ രംഗത്തിറക്കി ഗംഭീരമാക്കി. ഇനി എല്ലായിടത്തും നിർമിത ബുദ്ധിയുടെ കാലം ആണെന്ന് മാവേലിയെ എ ഐ ലൂടെ കാണികളിൽ നിന്നും ഉണ്ടാക്കി സദസ്സിനെ ഇളക്കിമറിച്ചു കെ ഇ ഫ് ഓണാഘോഷത്തിന് പുതിയമാനം നൽകി. ഒപ്പം, സാങ്കേതിക വിദ്യകൾക്കുമപ്പുറം ഒരുമയുടെ വേദികളെ സാംസ്‌കാരിക തനിമ കൈവെടിയാതെ നെഞ്ചോട് ചേർക്കണമെന്ന സന്ദേശവും നൽകി.

പരിപാടികൾ നിയന്ത്രിക്കാൻ എ ഐ അവതാറുകൾ എത്തിയതും സദസ്സിൽ ഏറെ കൗതുകമുയർത്തി. അത്ത പൂക്കളം, ഓണ സദ്യ, പായസ മത്സരം, കുട്ടികൾക്കുള്ള കളറിംഗ് മത്സരങ്ങൾ, കുട്ടികളുടെ സൗദി നാഷണൽ ഡേ പരേഡ്, എ ഐ ഫോട്ടോബൂത്ത് , കഹൂത്‌ ക്വിസ്, ട്രിലോജി ടീം ഒരുക്കിയ ഓർക്കസ്ട്ര എന്നിവ പരിപാടിക്ക് നിറക്കൂട്ട് നൽകി.

വെള്ളിയാഴ്ച ഉച്ചക്ക് ശേഷം തുടങ്ങിയ ഓണം പരിപാടിയിൽ കെ ഇ ഫ് മെമ്പർമാരും കുടുംബാംഗങ്ങളും പങ്കെടുത്തു. കൺവീനർ അസ്ബീർ, വിജിഷ, പ്രസിഡന്റ് സെഫുവാൻ, സെക്രട്ടറി ആദിൽ, ട്രഷറർ അബ്ദുൽ മജീദ് എന്നിവർക്ക് പുറമെ മുഴുവൻ എക്സിക്യൂട്ടീവ് അംഗങ്ങളും വ്യത്യസ്‌തകളെ കോർത്തിണക്കി പ്രോഗ്രാം വിജയിപ്പിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു. എ ഐ പ്രോഗ്രാമിന് പിന്നണിയിൽ പ്രവർത്തിച്ച ടെക്‌നിക്കൽ ടീമിനെ പ്രത്യേകം ആദരിച്ചു.