സൗദി ദേശീയ ദിനം ആഘോഷമാക്കി ഹായിൽ കെഎംസിസി

ഹായിൽ: സൗദി അറേബ്യയുടെ 95 ആം സ്വന്തന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷമാക്കി ഹയിൽ കെഎംസിസി സെൻട്രൽ കമ്മറ്റി. സാംസ്കാരിക സമ്മേളനം, മധുര പലഹാര വിതരണം, ഡോക്യുമെന്ററി പ്രദർശനം, ബ്ലഡ്‌ ഡൊണേഷൻ ക്യാമ്പ് തുടങ്ങി ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾക്കാണ് ഹയിൽ കെഎംസിസി തുടക്കം കുറിച്ചത്.

സാംസ്കാരിക സമ്മേളനം വിവിധ മത, രാഷ്ട്രീയ സംഘടനകളുടെ നേതൃസംഗമ വേദിയായി മാറി .
സൗദി കെഎംസിസി നാഷണൽ കമ്മറ്റി സെക്രട്ടറി ബഷീർ മാളയുടെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം റസാക്ക് ഫൈസി ( സമസ്ത ഇസ്ലാമിക് സെന്റർ പ്രസിഡന്റ്) ഉത്‌ഘാടനം

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

ചെയ്തു . വിവിധ സംഘടനകളെ പ്രതിനിതീകരിച്ചു  നാസർ ദാരിമി (SIC), ബഷീർ കിന്നിങ്ങാർ (ICF), ഫൈസൽ മൗലവി പന്യംപാഠം(വിസ്‌ഡം), സോമരാജ് (നവോദയ), അഫ്സൽ കായംകുളം (മീഡിയ വൺ റിപ്പോർട്ടർ) നിസാം പാറക്കോട് (ഹബീബ് ഹോസ്പിറ്റൽ MD ), DR അരവിന്ദ്, സകരിയ ആയഞ്ചേരി, ഹബീബ് മദിരശ്ശേരി, കാദർ കൊടുവള്ളി തുടങ്ങിയവർ സംസാരിച്ചു . മുഹമ്മദ് മൗലവി ഫലസ്തീൻ മനുഷ്യ മനസ്സികൾക്കായി പ്രാർത്ഥനക്ക് നേതൃത്വം നൽകി . ഹയിൽ കെഎംസിസി സെക്രട്ടറി നൗഷാദ് ഓമശ്ശേരി സ്വാഗതവും അഷ്‌കർ സാറാസ് ട്രാവൽസ് നന്ദിയും പറഞ്ഞു.

https://www.facebook.com/gulfmalayalidotin