സൗദി ദേശീയദിനാഘോഷ നിറവിൽ അൽഹുദാ മദ്രസ

ജിദ്ദ:  ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദയുടെ കീഴിൽ ഷറഫിയയിൽ പ്രവർത്തിക്കുന്ന അൽഹുദാ മദ്രസ വിദ്യാർത്ഥികൾ  വൈവിധ്യമാർന്ന പരിപാടികളിളോടെ സൗദി ദേശീയദിനം ആഘോഷിച്ചു.

സൗദി ദേശീയ ഗാനാലാപനത്തോടെ ആരംഭിച്ച ആഘോഷ പരിപാടിയിൽ വിദ്യാത്ഥികൾ ദേശാഭിമാനവും ഐക്യബോധവും ഉദ്ഘോഷിക്കുന്ന സംഗീത പരിപാടി  അവതരിപ്പിച്ചു. സൗദി ചരിത്ര ക്വിസ് മത്സരം വിദ്യാർത്ഥികളിലെ  അറിവിനെയും ചരിത്ര ബോധത്തെയും ശക്തിപ്പെടുത്തി.സൗദി അറേബ്യയുടെ പാരമ്പര്യ വേഷങ്ങണിഞ്ഞ്  വേദിയിലെത്തിയ വിദ്യാർത്ഥികൾ പരിപാടിക്ക് വർണപ്പകിട്ടേകി.

വിദ്യാർഥികൾ  അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ, നാടിൻ്റെ സമ്പന്നമായ പൈതൃകവും കലാസമ്പത്തും പ്രതിഫലിപ്പിച്ചു.

പരിപാടിയുടെ അവസാനത്തിൽ മധുര വിതരണം നടത്തിക്കൊണ്ട് മാനേജ്മെന്റും അധ്യാപകരും ആഘോഷത്തിൽ പങ്കാളികളായി.

സൗദി ദേശീയ ദിനത്തിൽ അറിവിന്റെയും കലാസൃഷ്ടിയുടെയും ദേശാഭിമാനത്തിന്റെയും സംഗമമായ പരിപാടി അൽഹുദാ മദ്രസയുടെ ചരിത്രത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവമായി.