സൗദി ദേശീയദിനം: അന്നം നൽകുന്ന രാജ്യത്തിന് ജീവരക്തം നൽകി മക്ക കെ.എം.സി.സി.

https://www.instagram.com/p/DO_ThifjSkt/
മക്ക: സൗദിയുടെ 95 ആമത് ദേശീയ ദിനത്തോടനുബന്ധിച്ചു സൗദി കെ എം സി സി ദേശീയ കമ്മറ്റി പ്രഖ്യാപിച്ച ‘അന്നം നൽകുന്ന രാജ്യത്തിന് ജീവരക്തം സമ്മാനം’ എന്ന ശീർഷകത്തിലുള്ള ക്യാമ്പയിൻ്റെ ഭാഗമായി മക്ക കെ എം സി സി സെൻട്രൽ കമ്മറ്റി മക്കയിലെ കിങ്ങ് അബ്ദുള്ള മെഡിക്കൽ സിറ്റിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 95 കെ എം സി സി വളണ്ടിയർമാരാണ് 95 ആമത് ദേശീയ ദിനത്തിൽ രക്തം നൽകി സൗദിയുടെ ദേശീയദിനത്തിൽ പങ്കെടുത്തത്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ, മറ്റു ഭാരവാഹികളായ മുസ്തഫ മലയിൽ, ശാഹിദ് പരേടത്ത്, എം സി നാസർ, കുഞ്ഞാപ്പ പൂക്കോട്ടൂർ, സിദീഖ് കൂട്ടിലങ്ങാടി, സമീർ ബദർ കൊട്ടുക്കര, എന്നിവരടക്കം വിവിധ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.
https://www.instagram.com/p/DO_ThifjSkt/






