ഉംറക്കെത്തിയ മലപ്പുറം മീനാർകുഴി സ്വദേശി സൗദിയിലെ ഖുലൈസിൽ മരണപെട്ടു

ഖുലൈസ്: ഉംറ നിർവ്വഹിക്കാനായി എത്തിയ മലപ്പുറം മക്കരപറമ്പ സ്വദേശി സൗദിയിലെ ഖുലൈസിൽ മരണപെട്ടു. മലപ്പുറം പഴമൊള്ളൂർ മീനാർകുഴി നെച്ചിക്കോടൻ മുഹമ്മദലി(56)
ആണ് മദീനയിൽ നിന്ന് മക്കയിലേക്കുള്ള യാത്രക്കിടെ ദേഹാസ്വാസ്ഥ്യം മൂലം മരണപ്പെട്ടതു. മൃതുദേഹം ഖുലൈസ് ജനറൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്നു. അനന്തര നടപടി ക്രമങ്ങൾക്ക് ഖുലൈസ് കെ എം സി സി പ്രവർത്തകർ രംഗത്തുണ്ട്.






