മുന്നൊരുക്കം പ്രവർത്തക ക്യാമ്പ് ശ്രദ്ധേയമായി

ഹാഇൽ: ഹാഇൽ കെഎംസിസി സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ മുന്നൊരുക്കം 2025 എന്ന തലക്കെട്ടിൽ പ്രവർത്തക ക്യാമ്പ് സംഘടിപ്പിച്ചു. ഹൈലിലെ നസിയ ഡിസ്ട്രിക്ലെ ലുമൈർ റിസോർട്ടിൽ സംഘടിപ്പിച്ച വർക്കിംഗ് ക്യാമ്പ് പ്രവർത്തകർക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ സജ്ജമാക്കാൻ കെഎംസിസി പ്രതിജ്ഞാബദ്ധം ആണെന്ന് ക്യാമ്പിൽ പങ്കെടുത്തവർ പറഞ്ഞു.

പ്രസംഗം, പ്രബന്ധം, പ്രാസ്ഥാനിക ഗാനങ്ങൾ എന്നിവ കൂടാതെ ഫുട്ബോൾ ഷൂട്ടൗട്ട്, നീന്തൽ മത്സരം, ബാസ്ക്കറ്റ്ബോൾ ത്രോ, കാരംസ്, കരോക്കെ – ഇശൽ വിരുന്ന് തുടങ്ങിയ ഒട്ടനവധി എന്റർടൈമെന്റ് പരിപാടികളും അരങ്ങേറി.

ചായ മക്കാനി, ജ്യൂസ് പാർലർ, ഹൽവ ബസാർ തുടങ്ങിയ വിവിധ ഫുഡ്‌ സ്റ്റാളുകളും പരിപാടി നടന്ന സ്ഥലത്തു ഒരുക്കിയിരുന്നു. വൈകിട്ട് 5 മണിക്ക് ആരംഭിച്ച വിവിധ സെഷനുകളിലെ പരിപാടികൾ പിറ്റേന്ന് പുലർച്ച നാല് മണിവരെ നീണ്ടു നിന്നു.

പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നാഷണൽ കമ്മിറ്റി സെക്രട്ടറി ബഷീർ മാള നിർവഹിച്ചു. ഹബീബുള്ള മദ്രശ്ശേരി അധ്യക്ഷത വഹിച്ചു. ബാപ്പു എസ്റ്റേറ്റ് മുക്ക്, മുഹമ്മദ് പന്തിപ്പൊയിൽ എന്നിവർ വിവിധ സെഷനുകളിൽ ക്ലാസ് എടുത്തു. മുഹമ്മദ് സഹൽ ഖിറാഅത് നടത്തു നടത്തി. പ്രോഗ്രാം കോഡിനേറ്റർ സക്കരിയ ആയഞ്ചേരി സ്വാഗതം പറഞ്ഞു.

മത്സര വിജയികളായ സക്കീർവാകയാട്, നൗഫൽ വേങ്ങര, മുസ്തഫ പീച്ചിങ്ങോട്, അബ്ബാസ് ഒറ്റപ്പാലം എന്നിവർക്ക് സെൻട്രൽ കമ്മിറ്റി നേതാക്കളായ അഷ്കർ വടകര, സകരിയ ആഴഞ്ചേരി എന്നിവർ മെഡലുകൾ സമ്മാനിച്ചു.
സക്കരിയ കാവുംപടി, ഹാരിസ് മച്ചക്കുളം, ഇസ്മായിൽ വടകര അബ്ദുറഹ്മാൻ ഊർപ്പള്ളി, ഷാഫി കൊട്ടാരക്കോത്ത്, സിദ്ധിപ്പ മക്കരപ്പറമ്പ് എന്നിവർ വിവിധ കലാകായിക മത്സരങ്ങളുടെ കോഡിനേറ്റർമാരായി.

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന കബീർ മർഹബ ക്ക്, നൗഷാദ് ഓമശ്ശേരി, കാദർ കൊടുവള്ളി, റഫീഖ് അഞ്ചരക്കണ്ടി എന്നിവർ ചേർന്ന് ഉപഹാരം കൈമാറി.