രാഹുൽ ഗാന്ധിക്ക്‌ ഐക്യദാർഡ്യവുമായി മലപ്പുറം ജില്ലാ ഒഐസിസി

ജിദ്ദ: ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒത്തു കളിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന്റെ തെളിവുകൾ നിരത്തി രാഹുൽ ഗാന്ധി തുടങ്ങിവെച്ച പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഒഐസിസി മലപ്പുറം ജില്ലാ കമ്മറ്റി ( ജിദ്ദ) ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

രാഹുൽഗാന്ധിയുടെ വെളിപ്പെടുത്തലുകൾ ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും പുലർന്നു കാണാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും പ്രത്യാശ നൽകുന്നതാണ്. കൃത്യമായ തെളിവുകളും ഡാറ്റകളും നിരത്തി രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയില്ലാതെ രാഹുൽ ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന ജനാധിപത്യവിരുദ്ധ സമീപനമാണ് സംഘപരിവാരങ്ങൾ സ്വീകരിക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

അസീസ്‌ ലാക്കൽ അധ്യക്ഷത വഹിച്ചു. ഇസ്മയിൽ കൂരിപ്പൊയിൽ മുഖ്യപ്രഭാഷണം നടത്തി. ഫൈസൽ മക്കരപറമ്പ്‌,
കമാൽ കളപ്പാടൻ, ഉസ്മാൻ കുണ്ടുകാവിൽ, ഷംസുദ്ദീൻ മേലാറ്റൂർ, സിപി മുജീബ്, മുഹമ്മദ്‌ ഓമാനൂർ എന്നിവർ സംസാരിച്ചു. യു എം ഹുസ്സൈൻ മലപ്പുറം സ്വാഗതവും സമീർ പാണ്ടിക്കാട് നന്ദിയും പറഞ്ഞു.