ജിദ്ദ കണ്ണൂർ ജില്ലാ കെഎംസിസിയുടെ ഹരിത സ്വാന്തനം ഉദ്ഘാടനം ബുധനാഴ്ച

ജിദ്ദ: ജിദ്ദ കണ്ണൂർ ജില്ല കെഎംസിസി ഹരിത സ്വാന്തനം ഉദ്ഘാടനകർമ്മം അടുത്ത ബുധനാഴ്ച വൈകുന്നേരം രണ്ടുമണിക്ക് കണ്ണൂർ ബാഫഖി സ്മാരക സൗദത്തിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിക്കും.

രോഗികൾക്കുള്ള സഹായം, പി ടി എഛ് കൾക്കുള്ള മെഡിക്കൽ ഉപകരണങ്ങൾ, മുൻ കാല കെഎംസിസി നേതാക്കളെ ആദരിക്കൽ തുടങ്ങിയ നടക്കും. സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്‌മാരായ അബ്ദുറഹിമാൻ കല്ലായി, അബ്ദുള്ള ഹാജി പൊട്ടൻകണ്ടി, കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ്‌ അഡ്വ അബ്ദുൽ കരിം ചേലേരി, ജനറൽ സെക്രട്ടറി കെ ടി സഹദുള്ള, ട്രഷറർ മഹമൂദ് കടവത്തൂർ തുടങ്ങിയ മുസ്ലിം ലീഗ് നേതാക്കളും നാട്ടിലുള്ള കെ.എം.സി.സി പ്രവർത്തകരും പങ്കെടുക്കും.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക