അനശ്വര രക്തസാക്ഷി നൗഷാദ് പുന്നയുടെ 6ാം രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു

ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ റീജിയൺ കമ്മിറ്റിയിയുടെ നേതൃത്വത്തിൽ അനശ്വര രക്തസാക്ഷി നൗഷാദ് പുന്നയുടെ 6ാം രക്തസാക്ഷിത്വ ദിനാചരണവും, വക്കം പുരുഷോത്തമൻ ചരമാവാർഷിക ദിനാചരണവും ഒ.ഐ.സി.സി റീജിയണൽ കമ്മിറ്റി ഓഫിസിൽ നടന്നു. ഉറച്ച മതേതരത്വ നിലപാടുമായി രാഷ്ട്രീയ ജീവിതം നയിച്ച നൗഷാദിനെ പോലെയുള്ളവർ പകർന്നുതന്ന ആശയങ്ങളും ആദർശങ്ങളും ഒരു വർഗ്ഗീയ ശക്തിക്കും ഇല്ലാതാക്കാനാവില്ലെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ ഒ.ഐ.സി.സി ജിദ്ദ റീജിയണൽ പ്രസിഡന്റ്‌ ഹക്കീം പാറക്കൽ പറഞ്ഞു. കേരളം കണ്ട മികച്ച ഭരണാധികാരിയായിരുന്നു വക്കം പുരുഷോത്തമൻ. പ്രവൃത്തിച്ച മേഖലകളിൽ എല്ലാം മികവ് തെളിയിച്ച വ്യക്തിയായിരുന്നു വക്കം എന്നും ഹക്കീം പാറക്കൽ അനുസ്മരിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

ഛത്തീസ്‌ ഗഡിൽ മലയാളികളായ കന്യസ്ത്രീകളെ കള്ള കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത ഭരണകുട ഭീകരതയെക്കെതിരെ യോഗം പ്രതിഷേധിച്ചു ഫാസിസ്റ്റ് ശക്തികൾ ന്യൂനപക്ഷ വേട്ട നടത്തുമ്പോൾ അതിന് മൗനനുവാദം നൽകുകയാണ് ബിജെപി സർക്കാർ ചെയുന്നത്. ആൾക്കൂട്ടെ വിചാരണ നടത്തി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കുവാൻ ആണ് ബിജെപി സർക്കാർ ശ്രമിക്കുന്നത് എന്നും യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു. സഹീർ മാഞ്ഞാലി, റഷീദ് ബിൻ സാഗർ, മുജീബ് തൃത്താല, ആസാദ്‌ പോരൂര്, അലി തെക്ക്തോട്, റീജ്യണൽ ജില്ലാ കമ്മിറ്റി ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു. അസ്ഹബ് വർക്കല സ്വാഗതം ഷെരീഫ് അറക്കൽ നന്ദി പറഞ്ഞു.