ഭാഷാസമര അനുസ്മരണം ഒരു വിശദമായ വിശകലനം: ടേബിൾ ടോക്ക് സംഘടിപ്പിച്ചു

ജിദ്ദ: അറബി ഭാഷ സംരക്ഷണത്തിനായി 1980 നടന്ന സമരവുമായി ബന്ധപ്പെട്ട വിഷയത്തെ ആസ്പദമാക്കി ജിദ്ദ മലപ്പുറം ജില്ല കെഎംസിസി ടേബിൾ ടോക്ക് സംഘടിപ്പിച്ചു. സമര പശ്ചാത്തലത്തെ കുറിച്ചും നായനാർ സർക്കാരിന്റെ കാലത്തു അറബ് ഭാഷ പഠിപ്പിക്കുന്നതിനെതിരെ കൊണ്ടുവന്ന കരി നിയമത്തെ തുറന്ന് കാട്ടുന്നതുമായിരുന്നു ടേബിൾ ടോക്ക്. വീഡിയോ അവതരണവും നടത്തി.

ഭാഷാ സമര അനുസ്മരണം, ഒരു വിശദമായ വിശകലനം’ എന്ന ശീർഷകത്തിൽ നടന്ന പരിപാടിയിൽ നിരവധിപേർ പങ്കെടുത്തു. വിദ്യാലയങ്ങളിൽ അറബി, ഉറുദു, സംസ്‌കൃതം തുടങ്ങിയ ഭാഷ പഠിപ്പിക്കുന്നതിനെതിരെ അന്നത്തെ സർക്കാരിന്റെ ഗൂഢ ശ്രമത്തെ ഒന്നുകൂടി വരച്ചു കാട്ടുന്നതായിരുന്നു പരിപാടി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

ഭാഷാ സമര പശ്ചാത്തലം വിവരിക്കുന്ന വീഡിയോക്ക് മലപ്പുറം ജില്ല വനിത കെ.എം.സി.സി ഭാരവാഹികളായ ഷഫീദ ടീച്ചർ , സൻഹ ബഷീർ എന്നിവരാണ് ശബ്ദം നൽകിയത്.

പ്രസിഡൻ്റ് ഇസ്മയിൽ മുണ്ടുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. നിസാം മമ്പാട് ഉദ്ഘാടനം ചെയ്തു. നാണി മാസ്റ്റർ ആമുഖഭാഷണം നടത്തി. ഭാഷാ സമര ചരിത്ര പശ്ചാത്തല വീഡിയോ അവതരിപ്പിച്ചു. മുസ്ലിം ലീഗ് നേതാവ് കെ പി എ മജീദ് ഓൺലൈനിൽ സംബന്ധിച്ചു. അഷ്റഫ് മുല്ലപ്പള്ളി മോഡറേറ്ററായിരുന്നു. അബൂബക്കർ അരിമ്പ്ര, ടി എം എ റഹൂഫ്, നാസർ വെളിയങ്കോട്, നാസർ മച്ചിങ്ങൽ എന്നിവർ ടേബിൾ ടോക്കിൽ പങ്കെടുത്തു കാര്യങ്ങൾ വിശദീകരിച്ചു. ഭാഷാ സമരത്തിലെ അനുഭവം അഹമ്മദ് ബാവ തെക്കിനി പങ്കുവെച്ചു.

ഇസ്മയിൽ മുണ്ടക്കുളം, അബ്ദുറഹിമാൻ വി. പി, റസാഖ് മാസ്റ്റർ, ലത്തീഫ് മുസ്ല്യാരങ്ങാടി, അഷ്റഫ് താഴേക്കോട്, എ. കെ. ബാവ, ഹുസൈൻ കരിങ്കറ, സാബിൽ മമ്പാട്, സിറാജ് കണ്ണവം, ഷൗക്കത്ത് സംബന്ധിച്ചു. സലിം മമ്പാട്, മുഹമ്മദ് പെരുമ്പിലായി, മുസ്തഫ കോഴിശ്ശേരി, നൗഫൽ ഉള്ളാൻ, മജീദ് കള്ളിയിൽ, യാസിദ് തിരൂർ, ഉനൈസ് കരിമ്പിൽ, സുഹൈല തേറമ്പത്ത്, ഖദീജ മേലാറ്റൂർ, സലീന ടീച്ചർ നേതൃത്വം നൽകി. സി വി മഹ്ബൂബ് ഖിറാഅത്തും, അബൂട്ടി പള്ളത്ത് നന്ദിയും പറഞ്ഞു.