കന്യാസ്ത്രീകളുടെ ജാമ്യം ആശ്വാസകരം: പി.സി.എഫ്.

ജിദ്ദ: വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ കള്ളക്കേസില്‍ കുടുക്കിയ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത് ആശ്വാസകരമാണെന്നും, ഇത് ജനാധിപത്യ മതേതര വിശ്വാസികളുടെ ശക്തമായ പ്രതിക്ഷേധത്തിന്‍റെ കൂടി ഫലമാണെന്നും പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം (പി.സി.എഫ്) ജിദ്ദ കമ്മിറ്റി അഭിപ്രായപ്പെട്ടു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
സംഘ്പരിവാര്‍ വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ നിരപരാധികളായ കന്യാസ്ത്രീകളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തത് മത സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റവും, ഒരു പൗരന് രാജ്യത്ത് എവിടേയും സ്വതന്ത്രമായി സഞ്ചരിക്കുവാനുള്ള അവകാശത്തിന് മേലുള്ള കടന്നു കയറ്റവുമായിരുന്നുമെന്നും ഇത് പ്രതിക്ഷേധാര്‍ഹമായിരുന്നു എന്നും പി.സി.എഫ് ജിദ്ദ കമ്മിറ്റി.
വൈസ് പ്രസിഡന്‍റ് അബ്ദുള്‍ അസീസ് ഒതുക്കുങ്ങലിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം നാഷണല്‍ കൗണ്‍സില്‍ അംഗം ദീലീപ് താമരക്കുളം ഉല്‍ഘാടനം ചെയ്തു. ഷിഹാബ് പൊന്‍മള, ഹാറൂണ്‍ റഷീദ് പെരുവള്ളൂര്‍, അനീസ് കൊടുങ്ങല്ലൂര്‍, അബൂബക്കര്‍ വെള്ളില, അബ്ദുല്‍ ഖാദര്‍ തിരുനാവായ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഈസ കിഴിശ്ശേരി സ്വാഗതവും ബക്കര്‍ സിദ്ധീഖ് നാട്ടുകല്‍ നന്ദിയും പറഞ്ഞു.






