എം എസ് അലവിക്ക് മക്ക കെഎംസിസി സ്വീകരണം നൽകി

മക്ക: പ്രവാസി ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി എം എസ് അലവിക്ക് മക്ക കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. മക്ക കെഎംസിസി ഓഫീസിൽ ചേർന്ന ചടങ്ങിൽ നേതാക്കളും പ്രവർത്തകരും ചേർന്ന് അദ്ദേഹത്തെ സ്നേഹോപഹാരം നൽകി ആദരിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

കെഎംസിസി പ്രവാസി സമൂഹത്തിന് നൽകിയ മികച്ച സംഭവനകളെ കുറിച്ച് നേതാക്കൾ സംസാരിച്ചു. എം എസ് അലവിയുടെ നേതൃത്വത്തിൽ ഉത്തരേന്ത്യയിൽ നടക്കുന്ന സംഘടനാ പ്രവർത്തനങ്ങൾ മാതൃകപരമാണെന്ന് സൗദി നാഷണൽ കെഎംസിസി പ്രസിഡന്റ്‌ കുഞ്ഞിമോൻ കാക്കിയ അഭിപ്രായപ്പെട്ടു .

മക്ക കെഎംസിസി ജനറൽ സെക്രെട്ടറി മുജീബ് പൂക്കോട്ടൂർ, ട്രഷറർ മുസ്തഫ മുഞ്ഞക്കുളം, ഓർഗനൈസിങ് സെക്രെട്ടറി മുസ്തഫ മലയിൽ, എം സി നാസർ, സിദ്ധീഖ് കൂട്ടിലങ്ങാടി, സക്കീർ കാഞ്ഞങ്ങാട്, ഷമീർ കൊണ്ടോട്ടി, മൻസൂർ മൂഴിക്കൽ, കുഞ്ഞാണി ഹറം എന്നിവർ നേതൃത്വം നൽകി.