മക്ക ഒ.ഐ.സി.സി ഉമ്മൻചാണ്ടി സേവാ പുരസ്കാര വിതരണവും അനുസ്മരണവും സംഘടിപ്പിച്ചു

മക്ക: നവരിയയിലെ നജ ഓഡിറ്റോറിയത്തിൽ ചാണ്ടി ഉമ്മൻ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. ഉമ്മൻചാണ്ടി വീശിഷ്ട സേവാ പുരസ്‌കാരം ഡോക്ടർ അഹമ്മദിന് ചാണ്ടി ഉമ്മൻ എം എൽ എ സമ്മാനിച്ചു. മക്കയിലെ 16 ഹോസ്പിറ്റലിൽ നിന്ന് തിരഞ്ഞെടുത്ത മികച്ച 66 നഴ്‌സ്മാർക്കുള്ള ഉമ്മൻചാണ്ടി സേവാ പുരസ്‌കാരങ്ങളും, പ്ലസ് ടു പത്താം ക്ലാസ്സ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ മക്കയിൽ നിന്നുള്ള കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണവും ചാണ്ടി ഉമ്മൻ എം എൽ എ നിർവഹിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

മക്കയിലെ മലയാളി സമൂഹത്തെ ഒന്നടങ്കം സാക്ഷിയാക്കി മക്ക പ്രസിഡന്റ് നൗഷാദ് പെരുന്തല്ലൂർ അധ്യക്ഷതയിലാണ് ചടങ്ങു നടന്നത്. റീജണൽ കമ്മറ്റി പ്രസിഡന്റ് ഹക്കിം പാറക്കൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു. കുഞ്ഞിമോൻ കക്കിയ, ഷിഹാബ് കൊട്ടുകാട്, സലിം കോളങ്കര, റഷീദ് കോളത്തറ, അസ്ഹാബ് വർക്കല, മോഹൻ ബാലൻ, അലി തേക്ക് തോട്, മുജീബ് പൂകോട്ടൂർ തുടങ്ങി മക്കയിലെയും ജിദ്ദയിലെയും പ്രമുഖർ പരിപാടിയിൽ അനുസ്മരണ പ്രസംഗം നടത്തി. സലിം കണ്ണനാകുഴി സ്വാഗതം ആശംസിച്ചു. മനാഫ് വയ്യാനം, ഹബീബ് കോഴിക്കോട്, നിസാർ നിലമേൽ, അബ്ദുൽ റഷീദ്, റഷീദ് ബിൻസാഗർ, മുജീബ് കീഴിശ്ശേരി, ഷെബീർ ചേലന്നൂർ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു. നൗഷാദ് ഇടക്കര നന്ദി പറഞ്ഞു.






