ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെഎംസിസി ‘ചിരാത്-2025’ നൈറ്റ് ക്യാമ്പ് സംഘടിപ്പിച്ചു

ജിദ്ദ: സംഘടനയെ സജ്ജമാക്കാം, തിരഞ്ഞെടുപ്പിനൊരുങ്ങാം എന്ന പ്രമേയത്തിൽ ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെഎംസിസി  ‘ചിരാത്-2025’ നൈറ്റ് ക്യാമ്പ് സംഘടിപ്പിച്ചു. വരുന്ന ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിൻ്റെ പ്രാധാന്യവും അതിൽ പ്രവാസികളുടെ വിഷയങ്ങൾ സംബന്ധിച്ചും ചർച്ച ചെയ്ത സംഘടന പാർലമെൻ്റ്, വിവിധ ഗെയിമുകൾ, മെഹ്ഫിൽ തുടങ്ങിയ വിവിധ സെക്ഷനുകൾ ക്യാമ്പിന് മാറ്റ് കൂട്ടുന്നതായിരുന്നു. ജിദ്ദ കെ.എം.സി.സി സെട്രൽ കമ്മിറ്റി പ്രസിഡൻ്റ് അരിബ്ര അബൂബക്കർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

മലപ്പുറം ജില്ലാ കെ.എം.സി.സിയുടെ ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പ് ത്രൈമാസ ക്യാമ്പയിൻ്റെ പ്രമേയ പ്രഭാഷണം മലപ്പുറം ജില്ല കെ.എം.സി.സി ഉപാധ്യാക്ഷൻ നൗഫൽ ഉള്ളാടൻ നിർവ്വഹിച്ചു. മണ്ഡലം കെ.എം.സി.സി പ്രസിഡൻ്റ് ജാഫർ വെന്നിയൂർ അധ്യക്ഷത വഹിച്ചു. സൗദി  കെ.എം.സി.സി സെക്രട്ടറി  നാസർ വെളിയംകോട്,ജിദ്ദ കെ.എം.സി.സി ജനറൽ സെക്രട്ടറി വി.പി മുസ്തഫ, മലപ്പുറം ജില്ലാ കെ.എം.സി.സി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ്, ട്രഷറർ ഇല്ല്യാസ് കല്ലിങ്ങൽ, മാധ്യമ പ്രവർത്തകൻ അഷ്ഫാഖ് കൊടിഞ്ഞി, റഫീഖ് കൂളത്ത്, റഫീഖ് പന്താരങ്ങാടി തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി റഷീദ് കോഴിക്കോടൻ സ്വാഗതവും വൈസ് പ്രസിഡണ്ട് അബ്ദുസ്സമദ് പൊറ്റയിൽ നന്ദിയും പറഞ്ഞു.

റാഫി തെന്നല, സക്കരിയ കൊടിഞ്ഞി, അഷ്‌റഫ് പരപ്പനങ്ങാടി, മുജീബ് സി.വി, പി.എം ബാവ, ഗഫൂർ പൂങ്ങാടൻ, മുനീർ പോക്കാട്ട്, മുസ്തഫ കെ.കെ, മുഹമ്മദാലി പരപ്പനങ്ങാടി, മുനീർ തലാപ്പിൽ, മുഹമ്മദലി കുന്നുമ്മൽ, ജാബിർ എടരിക്കോട് ‘ തുടങ്ങിയവർ വിവിധ ഷെഷനുകളിൽ സംസാരിച്ചു.